Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അബ്രാം എന്ന അബ്രാഹം എന്നിവര്‍ ഷേമിന്‍റെ വംശ പരമ്പരയില്‍പ്പെടുന്നു.
1 ദിനവൃത്താന്തം 1:27

പഴയ നിയമം

   

സഖറിയാ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14     
   

സഖറിയാ2

അളവുചരട്

1 ഞാന്‍ കണ്ണുയര്‍ത്തിനോക്കി. അതാ, കൈയില്‍ അളവുചരടുമായി ഒരുവന്‍ .2 നീ എവിടെ പോകുന്നു? ഞാന്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ജറുസലെമിനെ അളന്ന് അതിന്‍റെ നീളവും വീതിയും എത്രയെന്നു നോക്കാന്‍ പോകുന്നു.3 എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതന്‍മുന്നോട്ടു വന്നു. അവനെ സ്വീകരിക്കാന്‍മറ്റൊരു ദൂതനും വന്നു.4 അവന്‍ പറഞ്ഞു: ഓടിച്ചെന്ന് ആയുവാവിനോടു പറയുക. ജറുസലെം മനുഷ്യരും മൃഗങ്ങളും പെരുകി കോട്ടയില്ലാതെ ഗ്രാമപ്രദേശങ്ങള്‍പോലെ കിടക്കും.5 ഞാന്‍ അതിനു ചുറ്റും അഗ്നി കൊണ്ടുള്ള കോട്ടയായിരിക്കും. ഞാന്‍ അതിന്‍റെ മധ്യത്തില്‍ അതിന്‍റെ മഹത്വമായിരിക്കും കര്‍ത്താവ് അരുളിച്ചെയ്യുന്നു.6 കര്‍ത്താവ് അരുളിച്ചെയ്യുന്നു: വടക്കേ ദേശം വിട്ടോടുവിന്‍. ആകാശത്തിലെ നാലു കാറ്റുകള്‍ പോലെ ഞാന്‍ നിങ്ങളെ അന്യദേശങ്ങളില്‍ ചിതറിച്ചിരിക്കുന്നു. കര്‍ത്താവ് അരുളിച്ചെയ്യുന്നു:7 ബാബിലോണ്‍ പുത്രിയോടൊത്ത് വസിക്കുന്ന നിങ്ങള്‍ സീയോനിലേക്കു രക്ഷപെടുക.8 നിങ്ങളെ കവര്‍ച്ചചെയ്ത ജനതകളുടെ അടുത്തേക്ക് അവിടുത്തെ മഹത്വം എന്നെ അയച്ചു. നിങ്ങളെ സ്പര്‍ശിക്കുന്നവന്‍ അവിടുത്തെ കൃഷ്ണമണിയെയാണ് സ്പര്‍ശിക്കുന്നത്. സൈന്യങ്ങളുടെ കര്‍ത്താവായ അവിടുന്ന് അരുളിച്ചെയ്യുന്നു:9 ഞാന്‍ അവരുടെമേല്‍ കൈ ഓങ്ങും. അവരെ സേവിച്ചവര്‍ക്ക് അവര്‍ കൊള്ളമുതലാകും. സൈന്യങ്ങളുടെ കര്‍ത്താവാണ് എന്നെ അയച്ചതെന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.10 സീയോന്‍പുത്രീ, പാടിയുല്ലസിക്കുക. ഞാന്‍ വന്ന് നിങ്ങളുടെ ഇടയില്‍ വസിക്കും കര്‍ത്താവ് അരുളിച്ചെയ്യുന്നു.11 അന്ന് അനേകം ജനതകള്‍ കര്‍ത്താവിനോടു ചേരും. അവര്‍ എന്‍റെ ജനമാകും. ഞാന്‍ നിങ്ങളുടെയിടയില്‍ വസിക്കും. സൈന്യങ്ങളുടെ കര്‍ത്താവാണ് എന്നെ അയച്ചതെന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.12 അപ്പോള്‍ കര്‍ത്താവ് വിശുദ്ധദേശത്ത് തന്‍റെ ഓഹരിയായി യൂദായെ സ്വന്തമാക്കും; ജറുസലെമിനെ വീണ്ടും തിരഞ്ഞെടുക്കും.13 മര്‍ത്ത്യരേ, കര്‍ത്താവിന്‍റെ സന്നിധിയില്‍ നിശ്ശബ്ദരായിരിക്കുവിന്‍. അവിടുന്ന് തന്‍റെ വിശുദ്ധവസതിയില്‍നിന്ന് എഴുന്നേ റ്റിരിക്കുന്നു.