അവര്‍ക്കെതിരേ ശക്തിയായ കാറ്റു വീശും, കൊടുങ്കാറ്റ് അവരെ ചുഴറ്റിയെറിയും. അധര്‍മം ഭൂമിയെ ശൂന്യമാക്കും, ദുഷ്കൃത്യം രാജാക്കന്‍മാരുടെ സിംഹാസനങ്ങളെ തകിടം മറിക്കും.
ജ്ഞാനം 5:23
Testament
Book
പഴയ നിയമം
തോബിത്
അധ്യായങ്ങള്‍:
ആമുഖം
1
2
3
4
5
6
7
8
9
10
11
12
13
14
തോബിത്9
പണം വാങ്ങുന്നു
1 തോബിയാസ് റഫായേലിനെ വിളിച്ചുപറഞ്ഞു:
2 സഹോദരന്‍ അസറിയാസ്, ഒരു ഭൃത്യനെയും രണ്ട് ഒട്ടകങ്ങളെയും കൂട്ടി മേദിയായിലെ റാഗെസില്‍ ഗബായേലിന്‍റെ അടുത്തുചെന്നു പണം വാങ്ങുക. അവനെയും വിവാഹവിരുന്നിലേക്കു കൂട്ടിക്കൊണ്ടുവരുക.
3 ഞാന്‍ ഇവിടംവിട്ടു പോകരുതെന്നു റഗുവേല്‍ നിര്‍ബന്ധിക്കുന്നു.
4 എന്നാല്‍, എന്‍റെ പിതാവ് ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണ്. തിരിച്ചെത്താന്‍ വൈകിയാല്‍ അവന്‍ വിഷമിക്കും.
5 റഫായേല്‍യാത്രചെയ്ത് ഗബായേലിന്‍റെ അടുത്തെത്തി. ഒരു രാത്രി അവനോടൂകൂടെ ചെലവഴിച്ചു. ഗബായേലിന് അവന്‍ രേഖ കൊടുത്തു; ഗബായേല്‍ മുദ്രപൊട്ടിക്കാത്ത പണസഞ്ചി എടുത്തുകൊണ്ടുവന്ന് ഏല്‍പിച്ചു.
6 അവര്‍ രണ്ടുപേരും അതിരാവിലെ എഴുന്നേറ്റു വിവാഹവിരുന്നിനു വന്നു. ഗബായേല്‍ തോബിയാസിനും ഭാര്യയ്ക്കും അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു.
Copyright 2008. P.O.C.
Designed and Maintained by
Jesus Youth