Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ആറാം ദിവസം എട്ടു കാളകള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ നിയമപ്രകാരം
സംഖ്യ 29:29

പഴയ നിയമം

   

പ്രഭാഷകന്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51     
   

പ്രഭാഷകന്‍5

1 സമ്പത്തില്‍ ആശ്രയിക്കരുത്; എനിക്കു മതിയാവോളം ഉണ്ടെന്നു മേനി പറയുകയും അരുത്.2 സ്വന്തം കഴിവില്‍ ആശ്രയിച്ച് ഹൃദയാഭിലാഷങ്ങള്‍ക്കൊത്തു ജീവിക്കരുത്.3 ആരുണ്ട് എന്നെ നിയന്ത്രിക്കാന്‍ എന്നുപറയരുത്; കര്‍ത്താവ് നിന്നെ ശിക്ഷിക്കും; തീര്‍ച്ച.4 പാപം ചെയ്തിട്ട് എനിക്ക് എന്തു സംഭവിച്ചു എന്നും പറയരുത്; കര്‍ത്തൃകോപം സാവധാനമേ വരൂ.5 ക്ഷമിക്കുമെന്നോര്‍ത്ത് വീണ്ടും വീണ്ടുംപാപം ചെയ്യരുത്.6 അവിടുത്തെ കാരുണ്യം നിസ്സീമമാണ്, അവിടുന്ന് എന്‍റെ എണ്ണമറ്റ പാപങ്ങള്‍ക്ഷമിക്കും എന്നു പറയരുത്. കാരുണ്യത്തോടൊപ്പം ക്രോധവുംകര്‍ത്താവിലുണ്ട്; അവിടുത്തെ ക്രോധം പാപികളുടെമേല്‍ പതിക്കും.7 കര്‍ത്താവിങ്കലേക്കു തിരിയാന്‍ വൈകരുത്: നാളെ നാളെ എന്നു നീട്ടിവയ്ക്കുകയുമരുത് അവിടുത്തെ ക്രോധം അവിചാരിതമായിഉണരുകയും ആ ശിക്ഷയില്‍ നീനശിക്കുകയും ചെയ്യും.8 വ്യാജംകൊണ്ടു നേടിയ ധനത്തില്‍ആശ്രയിക്കരുത്; ആപത്തില്‍ അത് ഉപകരിക്കുകയില്ല.

നിര്‍വ്യാജമായ സംസാരം

9 ഏതു കാറ്റത്തും പാറ്റുകയോ എല്ലാ മാര്‍ഗത്തിലും ചരിക്കുകയോ അരുത്; കപടഭാഷണം നടത്തുന്ന പാപി ചെയ്യുന്നത് അതാണ്.10 നീ അറിവില്‍ സ്ഥൈര്യം പാലിക്കുക; നിന്‍റെ വാക്കുകളില്‍ പൊരുത്തക്കേടുണ്ടാകരുത്;11 കേള്‍ക്കുന്നതില്‍ ജാഗരൂകതയും മറുപടി പറയുന്നതില്‍ അവധാനവും കാട്ടുക.12 അറിയാമെങ്കിലേ പറയാവൂ;ഇല്ലെങ്കില്‍ വായ് തുറക്കരുത്.13 മാനവും അവമാനവും വാക്കിലൂടെ വരുന്നു; വീഴ്ചയ്ക്കു വഴിതെളിക്കുന്നതും നാവുതന്നെ.14 ഏഷണിക്കാരനെന്നു പേരു കേള്‍പ്പിക്കരുത്; നാവുകൊണ്ടു കെണി വയ്ക്കുകയുമരുത്; കള്ളന് അവമതിയും കപടഭാഷിക്ക്രൂക്ഷമായ ശകാരവും ലഭിക്കും.15 കാര്യം വലുതായാലും ചെറുതായാലുംഅനുചിതമായി പ്രവര്‍ത്തിക്കരുത്; സ്നേഹിതനാകുന്നതിനു പകരംശത്രുവായിത്തീരരുത്.