യൂദായെ ഇപ്രകാരം അനുഗ്രഹിച്ചു: കര്‍ത്താവേ,
യൂദായുടെ സ്വരം ശ്രവിക്കണമേ;
അവനെ തന്‍റെ ജനത്തിന്‍റെ അടുക്കലേക്കു കൊണ്ടുവരണമേ!
അങ്ങയുടെ കരം അവനെ സംരക്ഷിക്കട്ടെ!
അവന്‍റെ ശത്രുക്കള്‍ക്കെതിരേ അങ്ങ് അവനു തുണയായിരിക്കണമേ!
1 താഴെപ്പറയുന്ന കാര്യങ്ങളില്‍നീ ലജ്ജിക്കുകയോ മറ്റുള്ളവരെഭയന്ന് പാപം ചെയ്യുകയോ അരുത്.2 അത്യുന്നതന്‍റെ നിയമം, അവിടുത്തെ ഉടമ്പടി,
അപരാധനെ കുറ്റം വിധിക്കുക,3 പങ്കാളിയും സഹയാത്രികനുമായികണക്കുതീര്‍ക്കുക,
സ്നേഹിതരുടെ പിതൃസ്വത്തു വിഭജിക്കുക,4 കൂടുതലോകുറവോ വരാതെ അളവിലും തൂക്കത്തിലും സൂക്ഷ്മത കാണിക്കുക,5 കച്ചവടത്തില്‍ ലാഭം നേടുക,
കുട്ടികള്‍ക്കു നല്ല ശിക്ഷണം നല്‍കുക,
ദുഷ്ടനായ ദാസന് തക്കശിക്ഷ കൊടുക്കുക
ഇവയൊന്നിലും നീ ലജ്ജിക്കേണ്ടാ.6 അവിശ്വസ്തയായ ഭാര്യയെ നിലയ്ക്കുനിര്‍ത്തുന്നതും നന്ന്;
അനേകര്‍ ഉള്ളിടത്തു സാധനങ്ങള്‍പൂട്ടി സൂക്ഷിക്കുന്നതും നന്ന്.7 എല്ലാ ഇടപാടുകളിലും കണക്കുവയ്ക്കണം;
ക്രയവിക്രയങ്ങളില്‍ രേഖ സൂക്ഷിക്കണം.8 അജ്ഞനെയോ വിഡ്ഢിയെയോചെറുപ്പക്കാരുമായി ശണ്ഠകൂടുന്നവൃദ്ധനെയോ ഉപദേശിക്കുന്നതില്‍ ലജ്ജി ക്കേണ്ട; അപ്പോള്‍ നീ അറിവുള്ളവനാണെന്ന്വ്യക്തമാവുകയും എല്ലാവരുംനിന്നെ അംഗീകരിക്കുകയും ചെയ്യും.