രാജാവ് ചോദിച്ചു: ഇതിന്‍റെ യെല്ലാം പിന്നില്‍ യോവാബിന്‍റെ കരങ്ങളാണോ ഉള്ളത്?യജമാനനേ, അവിടുത്തേ ചോദ്യത്തിനു മറുപടി പറയാതെ രക്ഷപെടാന്‍ ആര്‍ക്കും സാധിക്കുകയില്ല. അങ്ങയുടെ ദാസന്‍ യോവാബു തന്നെയാണ് എന്നെ പ്രേരിപ്പിച്ചത്. അവന്‍ തന്നെയാണ് ഈ...
1 മകനേ, പാവപ്പെട്ടവന്‍റെ ഉപജീവനംതടയരുത്;
ആവശ്യക്കാരനെ കാത്തിരുത്തിവിഷമിപ്പിക്കരുത്.2 വിശക്കുന്നവനെ ദുഃഖിപ്പിക്കരുത്;
ഇല്ലാത്തവനെ ക്ഷോഭിപ്പിക്കരുത്.3 കോപാകുലമായ മനസ്സിന്‍റെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കരുത്;
യാചകന് ദാനം താമസിപ്പിക്കയുമരുത്.4 കഷ്ടതയനുഭവിക്കുന്ന ശരണാര്‍ഥിയെനിരാകരിക്കുകയോ, ദരിദ്രനില്‍ നിന്നു മുഖം തിരിക്കുകയോ ചെയ്യരുത്.5 ആവശ്യക്കാരനില്‍നിന്നു കണ്ണു തിരിക്കരുത്;
നിന്നെ ശപിക്കാന്‍ ആര്‍ക്കും ഇട നല്‍കുകയുമരുത്.6 എന്തെന്നാല്‍, മനം നൊന്തു ശപിച്ചാല്‍സ്രഷ്ടാവ് അതു കൈക്കൊള്ളും.7 സമൂഹത്തില്‍ സമ്മതനാവുക;
നായകനെ നമിക്കുക.8 പാവപ്പെട്ടവന്‍റെ വാക്കു ശ്രദ്ധിച്ചുകേട്ട്സമാധാനത്തോടും സൗമ്യതയോടുംകൂടി മറുപടി നല്‍കുക.9 മര്‍ദകന്‍റെ കൈയില്‍നിന്നു മര്‍ദിതനെ രക്ഷിക്കുക;
അചഞ്ചലനായിന്യായം വിധിക്കുക.10 അനാഥര്‍ക്കു പിതാവും അവരുടെ അമ്മയ്ക്കു ഭര്‍ത്തൃതുല്യനും ആയിരിക്കുക; അപ്പോള്‍ അത്യുന്നതന്‍ നിന്നെ പുത്രനെന്നു വിളിക്കുകയും;
അമ്മയുടേതിനെക്കാള്‍ വലിയ സ്നേഹംഅവിടുന്ന് നിന്നോടു കാണിക്കുകയുംചെയ്യും.
ജീവന്‍റെ മാര്‍ഗം
11 ജ്ഞാനം തന്‍റെ പുത്രന്‍മാരെ മഹത്വത്തിലേക്ക് ഉയര്‍ത്തുകയും
തന്നെ തേടുന്നവനെ സഹായിക്കുകയുംചെയ്യുന്നു.12 അവളെ സ്നേഹിക്കുന്നവന്‍ ജീവനെ സ്നേഹിക്കുന്നു;
അവളെ അതിരാവിലെ അന്വേഷിക്കുന്നവര്‍ ആനന്ദംകൊണ്ടു നിറയും.13 അവളെ ആശ്ലേഷിക്കുന്നവന്‍മഹത്വം പ്രാപിക്കും;
അവന്‍ വസിക്കുന്നിടം കര്‍ത്താവിനാല്‍ അനുഗൃഹീതം.14 അവളെ സേവിക്കുന്നവന്‍ പരിശുദ്ധനായവനെ സേവിക്കുന്നു;
അവളെ സ്നേഹിക്കുന്നവനെകര്‍ത്താവ് സ്നേഹിക്കുന്നു.15 അവളെ അനുസരിക്കുന്നവന്‍ജനതകളെ വിധിക്കും;
അവളുടെ വാക്കു കേള്‍ക്കുന്നവന്‍സുരക്ഷിതനായിരിക്കും.16 അവളെ വിശ്വസിക്കുന്നവന് അവളെ ലഭിക്കും;
അവന്‍റെ സന്തതികള്‍ക്കും അവള്‍ അധീനയായിരിക്കും.17 ആദ്യം അവനെ ക്ളിഷ്ടമാര്‍ഗങ്ങളിലൂടെ നയിക്കും;
അങ്ങനെ അവനില്‍ ഭയവും ഭീരുത്വവുംഉളവാക്കും,
അവനില്‍ വിശ്വാസമുറയ്ക്കുന്നതുവരെഅവള്‍ തന്‍റെ ശിക്ഷണത്താല്‍അവനെ പീഡിപ്പിക്കും;
തന്‍റെ ശാസനങ്ങള്‍വഴി അവനെപരീക്ഷിക്കുകയും ചെയ്യും.18 അതിനുശേഷം അവള്‍ നേര്‍വഴികാട്ടിഅവനെ ആനന്ദിപ്പിക്കുകയും
അവനു തന്‍റെ രഹസ്യങ്ങള്‍വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.19 അവന്‍ വഴിതെറ്റിപ്പോയാല്‍,അവള്‍ അവനെ പരിത്യജിക്കുകയുംനാശത്തിനു വിടുകയും ചെയ്യും.
ലജ്ജാശീലം
20 തക്കസമയം വിവേചിച്ചറിയുകയുംതിന്‍മയ്ക്കെതിരേ ജാഗരൂകതപുലര്‍ത്തുകയും ചെയ്യുക;
സ്വയം അവമാനം വരുത്തിവയ്ക്കരുത്.21 എന്തെന്നാല്‍, പാപഹേതുവായ ലജ്ജയുണ്ട്;
മഹത്വവും കൃപയും നല്‍കുന്ന ലജ്ജയുമുണ്ട്.22 നിനക്കുതന്നെ ദ്രോഹം ചെയ്യുന്നവിധംപക്ഷപാതം കാണിക്കരുത്;
നിന്‍റെ പതനത്തിനു കാരണമാകുംവിധംഅന്യര്‍ക്കു വഴങ്ങുകയുമരുത്.23 ഉചിതമായ സന്ദര്‍ഭങ്ങളില്‍സംസാരിക്കാതെ പിന്‍വാങ്ങരുത്;ജ്ഞാനം നീ മറച്ചുവയ്ക്കരുത്.24 ജ്ഞാനവും പ്രബോധനവും ഭാഷണത്തിലൂടെ പ്രകടമാകുന്നു.25 സത്യവിരുദ്ധമായി ഒരിക്കലും വാദിക്കരുത്;
സ്വന്തം അജ്ഞതയെക്കുറിച്ചുബോധവാനായിരിക്കണം.26 തെറ്റു സമ്മതിക്കാന്‍ ലജ്ജിക്കേണ്ടതില്ല;
ഒഴുക്കിനെതിരേ നീന്തരുത്.27 വിഡ്ഢിക്കു കീഴ്പ്പെടരുത്;
അധികാരികളോടു പക്ഷപാതംകാണിക്കയുമരുത്.28 മരിക്കേണ്ടിവന്നാലും സത്യം വെടിയരുത്;
ദൈവമായ കര്‍ത്താവ് നിനക്കുവേണ്ടിപൊരുതിക്കൊള്ളും.29 വിവേകം വിട്ടു സംസാരിക്കരുത്;
പ്രവൃത്തിയില്‍ അശ്രദ്ധയുംആലസ്യവും പാടില്ല.30 ഭവനത്തില്‍ സിംഹത്തെപ്പോലെ ആകരുത്;
ഭൃത്യന്‍മാരുടെ കുറ്റംനോക്കി നടക്കരുത്.31 വാങ്ങാന്‍ കൈ നീട്ടുകയോ കൊടുക്കുമ്പോള്‍ പിന്‍വലിക്കുകയോ അരുത്.
സമ്പത്തില്‍ ഗര്‍വ് അരുത്
Copyright 2008. P.O.C.Designed and Maintained by Jesus Youth