1 വൈദ്യനെ ബഹുമാനിക്കുക;
നിനക്ക് അവനെ ആവശ്യമുണ്ട്;
കര്‍ത്താവാണ് അവനെ നിയോഗിച്ചത്.2 വൈദ്യന്‍റെ ജ്ഞാനം അത്യുന്നതനില്‍നിന്നു
വരുന്നു; രാജാവ് അവനെ സമ്മാനിക്കുന്നു.3 വൈദ്യന്‍റെ വൈഭവം അവനെ ഉന്നതനാക്കുന്നു;
മഹാന്‍മാര്‍ അവനെ പ്രശംസിക്കുന്നു.4 കര്‍ത്താവ് ഭൂമിയില്‍നിന്ന്ഔഷധങ്ങള്‍ സൃഷ്ടിച്ചു;
ബുദ്ധിയുള്ളവന്‍ അവയെഅവഗണിക്കുകയില്ല.5 അവിടുന്ന് വെള്ളത്തെ തടിക്കഷണംകൊണ്ടു മധുരീകരിച്ച് തന്‍റെ ശക്തി വെളിപ്പെടുത്തിയില്ലേ?6 മനുഷ്യന്‍റെ അദ്ഭുതകൃത്യങ്ങളില്‍മഹത്വപ്പെടേണ്ടതിന് അവിടുന്ന്മനുഷ്യര്‍ക്കു സിദ്ധികള്‍ നല്‍കി.7 അതുമുഖേന അവന്‍ വേദനയകറ്റുകയും രോഗം സുഖമാക്കുകയും ചെയ്യുന്നു;8 ഔഷധനിര്‍മാതാവ് അതുപയോഗിച്ചുമിശ്രിതം ഉണ്ടാക്കുന്നു.
അവിടുത്തെ പ്രവൃത്തികള്‍ക്ക് അന്തമില്ല; ഭൂമുഖത്ത് അവിടുന്ന് ആരോഗ്യം വ്യാപിപ്പിക്കുന്നു.9 മകനേ, രോഗം വരുമ്പോള്‍ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക;
അവിടുന്ന് നിന്നെ സുഖപ്പെടുത്തും.10 നീ തെറ്റുകള്‍ തിരുത്തി നേരായമാര്‍ഗത്തിലേക്കു തിരിയുകയും
ഹൃദയത്തില്‍നിന്നു പാപംകഴുകിക്കളയുകയും ചെയ്യുക.11 സുരഭിലബലിയും സ്മരണാംശമായിനേര്‍ത്ത മാവും സമര്‍പ്പിക്കുക;
കാഴ്ചവസ്തുക്കളില്‍ കഴിവിനൊത്ത് എണ്ണ പകരുക.12 വൈദ്യന് അര്‍ഹമായ സ്ഥാനം നല്‍കുക;
കര്‍ത്താവാണ് അവനെ നിയോഗിച്ചത്;
അവനെ ഉപേക്ഷിക്കരുത്;
അവനെക്കൊണ്ട് നിനക്കാവശ്യമുണ്ട്.13 വിജയം വൈദ്യന്‍റെ കൈകളില്‍സ്ഥിതിചെയ്യുന്ന അവസരമുണ്ട്.14 രോഗം നിര്‍ണയിച്ചു സുഖപ്പെടുത്തിജീവന്‍ രക്ഷിക്കാന്‍ അവിടുത്തെഅനുഗ്രഹത്തിനുവേണ്ടി അവനുംകര്‍ത്താവിനോട് പ്രാര്‍ഥിച്ചിട്ടുണ്ട്.15 സ്രഷ്ടാവിന്‍റെ മുമ്പില്‍ പാപം ചെയ്യുന്നവന് വൈദ്യസഹായം തേടേണ്ടിവരും.
മരിച്ചവരെ ഓര്‍ത്തു വിലാപം
16 മകനേ, മരിച്ചവനെ ഓര്‍ത്തു കരയുക;
കഠിനവേദനകൊണ്ട് എന്നപോലെ വിലപിക്കുക;
അവന്‍റെ മൃതദേഹം സമര്‍ഹമായിസംസ്കരിക്കുക;
അതില്‍ ഉദാസീനത കാണിക്കരുത്.17 നിന്‍റെ കരച്ചില്‍ വേദനാപൂര്‍ണവുംവിലാപം തീക്ഷണതയുള്ളതും ആയിരിക്കട്ടെ;
ആരും ആക്ഷേപിക്കാതിരിക്കാന്‍അവന്‍റെ യോഗ്യതയ്ക്കനുസൃതം
ഒന്നോ രണ്ടോ ദിവസം ദുഃഖം ആചരിക്കുക; പിന്നെ ആശ്വസിക്കുക.18 ദുഃഖം മരണത്തില്‍ കലാശിക്കുന്നു;
ഹൃദയവേദന ശക്തികെടുത്തുന്നു;19 വിനാശത്തില്‍ ദുഃഖം ശമിക്കുകയില്ല;
ദരിദ്രന്‍റെ ജീവിതം ഹൃദയഭാരം നിറഞ്ഞതാണ്.20 നിന്‍റെ ഹൃദയം ദുഃഖത്തിന് അധീനമാകരുത്;
ജീവിതാന്തം ഓര്‍ത്ത് അതിനെഅകറ്റിക്കളയുക.21 തിരിച്ചുവരവ് അസാധ്യമെന്ന് ഓര്‍ക്കുക;
മരിച്ചവര്‍ക്ക് നീ ഒരു നന്‍മയും ചെയ്യുന്നില്ല; നിന്നെത്തന്നെ ഉപദ്രവിക്കുകയാണ്.22 എന്‍റെ അവസാനം അനുസ്മരിക്കുക;നിന്‍േറ തും അപ്രകാരംതന്നെ;
ഇന്നലെ ഞാന്‍; ഇന്നു നീ.23 മരിച്ചവന്‍ വിശ്രമിക്കുമ്പോള്‍അവനെക്കുറിച്ചുള്ള സ്മരണയും അവസാനിക്കട്ടെ; അവന്‍റെ ആത്മാവ് വേര്‍പെട്ടുകഴിയുമ്പോള്‍ ആശ്വസിക്കുക.