കൃതജ്ഞതാസ്തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍ ആലപിക്കാം.
സങ്കീര്‍ത്തനങ്ങള്‍ 95:2
Testament
Book
പഴയ നിയമം
പ്രഭാഷകന്‍
അധ്യായങ്ങള്‍:
ആമുഖം
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
പ്രഭാഷകന്‍37
യഥാര്‍ഥസ്നേഹിതന്‍
1 ഞാനും നിന്‍റെ സ്നേഹിതനാണെന്ന് എല്ലാവരും പറയും; എന്നാല്‍, ചിലര്‍ നാമമാത്രസുഹൃത്തുക്കളാണ്.
2 സ്നേഹിതന്‍ ശത്രുവായി മാറുന്നത്മരണതുല്യമായ ദുഃഖമല്ലേ?
3 ദുഷിച്ച ഭാവനയേ, ലോകത്തെ വഞ്ചനകൊണ്ടു നിറയ്ക്കാന്‍ നീ എന്തിനുണ്ടായി?
4 ചില സ്നേഹിതന്‍മാര്‍ കൂട്ടുകാരന്‍റെ സന്തോഷത്തില്‍ ആനന്ദിക്കുന്നു; എന്നാല്‍, ആപത്തു വരുമ്പോള്‍അവനെതിരായി തിരിയും.
5 ചിലര്‍ സ്നേഹിതരായി സഹായിക്കുന്നത് ഉദരപൂരണത്തിനുവേണ്ടിയാണ്; എങ്കിലുംയുദ്ധം വരുമ്പോള്‍ അവര്‍അവനുവേണ്ടി പരിചയായി നില്‍ക്കും.
6 സ്നേഹിതനെ മറക്കരുത്; നിന്‍റെ ഐശ്യര്യകാലത്ത് അവനെഅവഗണിക്കരുത്.
7 എല്ലാ ഉപദേശകരും മാര്‍ഗനിര്‍ദ്ദേശംനല്‍കുന്നു; എന്നാല്‍, ചിലരുടെ ഉപദേശംസ്വാര്‍ഥപരമാണ്.
8 ഉപദേശകനെ സൂക്ഷിച്ചുകൊള്ളുക; ആദ്യം അവന്‍റെ ലക്ഷ്യം ഗ്രഹിക്കണം; അവന്‍ നിന്നെ ചതിച്ചെന്നു വരാം; സ്വാര്‍ഥലാഭമായിരിക്കാം അവന്‍റെ ഉന്നം.
9 നിന്‍റെ മാര്‍ഗം സുരക്ഷിതമാണ് എന്നു പറഞ്ഞിട്ടു നിനക്കെന്തു സംഭവിക്കുന്നു എന്നു കാണാന്‍ അവന്‍ മാറിനില്‍ക്കും.
10 നിന്നെ സംശയിക്കുന്നവനോട്ഉപദേശം ചോദിക്കരുത്; അസൂയാലുവിനോടു നിന്‍റെ ലക്ഷ്യം വെളിപ്പെടുത്തരുത്.
11 സ്ത്രീയോട് അവളുടെ പ്രതിദ്വന്ദിയെപ്പറ്റിയോ ഭീരുവിനോടുയുദ്ധത്തെപ്പറ്റിയോ. വ്യാപാരിയോടു വിലയെപ്പറ്റിയോ, വാങ്ങുന്നവനോടു വില്‍പനയെപ്പറ്റിയോ, വിദ്വേഷിയോടു നന്ദിയെപ്പറ്റിയോ, ക്രൂരനോടു കരുണയെപ്പറ്റിയോ, അലസനോട് അധ്വാനത്തെപ്പറ്റിയോ, ഒരു വര്‍ഷത്തേക്കു കൂലിക്കെടുത്തവ
12 ദൈവഭക്തനും കല്‍പനകള്‍പാലിക്കുന്നവനെന്ന് ഉറപ്പുള്ളവനും നിന്‍റെ സ്വഭാവത്തിന് ഇണങ്ങുന്നവനും നിന്‍റെ പരാജയത്തില്‍ സഹതപിക്കുന്നവനുമായഒരുവനോട് എപ്പോഴും ഒട്ടിനില്‍ക്കുക.
13 നിന്‍റെ ഹൃദയത്തിന്‍റെ ഉപദേശം സ്വീകരിക്കുക; അതിനെക്കാള്‍ വിശ്വാസ്യമായി എന്തുണ്ട്?
14 ഗോപുരത്തിനു മുകളിലിരുന്നുനിരീക്ഷിക്കുന്ന ഏഴുപേരെക്കാള്‍സ്വന്തം ഹൃദയമാണ് കൂടുതല്‍വിവരങ്ങള്‍ നല്‍കുന്നത്.
15 എല്ലാറ്റിലുമുപരി സത്യമാര്‍ഗത്തില്‍നിന്നെ നയിക്കുന്നതിന് അത്യുന്നതനോടു പ്രാര്‍ഥിക്കുക.
യഥാര്‍ഥജ്ഞാനി
16 ചിന്തയാണ് എല്ലാ പ്രവൃത്തിയുടെയും ആരംഭം; എല്ലാ ഉദ്യമവുംആലോചനയുടെ തുടര്‍ച്ചയാണ്.
17 ചിന്ത ഹൃദയത്തില്‍ വേരൂന്നിയിരിക്കുന്നു.
18 അതിനു നാലു ശാഖകളുണ്ട്, നന്‍യും തിന്‍മയും ജീവനും മരണവും; നാവാണ് ഇവയുടെ നിയന്താവ്.
19 മറ്റുള്ളവരെ ഉപദേശിക്കുന്ന സമര്‍ഥന്‍മാരുണ്ട്; സ്വന്തം കാര്യത്തില്‍ അവര്‍ബുദ്ധിശൂന്യരായി പെരുമാറുന്നു.
20 വാചാലതയുള്ളവനും ശത്രുക്കളെ സമ്പാദിക്കാം; പട്ടിണിയാണ് അവന്‍റെ അനുഭവം.
21 ഒന്നിലും ജ്ഞാനമില്ലാത്തതുകൊണ്ട്കര്‍ത്താവ് അവനെ അനുഗ്രഹിച്ചില്ല.
22 തന്‍കാര്യത്തില്‍ ജ്ഞാനിയായവന്‍റെ ജ്ഞാനം അവന്‍റെ വാക്കുകളില്‍ ഒതുങ്ങും.
23 ജ്ഞാനി സ്വന്തം ജനത്തെ ഉപദേശിക്കും; അവന്‍റെ വിവേകത്തിന്‍റെ ഫലംവിശ്വസനീയമാണ്.
24 ജ്ഞാനിയുടെമേല്‍ സ്തുതി കുന്നുകൂടും; കാണുന്നവരെല്ലാം അവനെഭാഗ്യവാനെന്നു വിളിക്കും.
25 മനുഷ്യന്‍റെ ദിനങ്ങള്‍ പരിമിതമാണ്. ഇസ്രായേലിന്‍റെ ദിനങ്ങള്‍ സംഖ്യാതീതവും.
26 ജ്ഞാനി സ്വജനമധ്യേ ആദരം നേടും,അവന്‍റെ നാമം അനശ്വരമാകും.
27 മകനേ, ജീവിച്ചിരിക്കുമ്പോള്‍ആത്മശോധന നടത്തുക; ഹാനികരമായതു ചെയ്യരുത്.
28 എല്ലാവര്‍ക്കും എല്ലാം നന്നല്ല; എല്ലാവരും എല്ലാം ആസ്വദിക്കുന്നുമില്ല.
29 ആഡംബരത്തില്‍ അതിരുകവിഞ്ഞഅഭിനിവേശം അരുത്; ഭക്ഷണത്തില്‍ ആര്‍ത്തി കാണിക്കരുത്.
30 അമിതാഹാരം രോഗത്തിനു കാരണമാകുന്നു; അമിതഭോജനം ദഹനക്ഷയമുണ്ടാക്കുന്നു.
31 അമിതഭോജനം അനേകരുടെമരണത്തിന് ഇടയാക്കിയിട്ടുണ്ട്; അതു നിയന്ത്രിക്കുന്നവനുദീര്‍ഘായുസ്സുണ്ടാകും.
Copyright 2008. P.O.C.
Designed and Maintained by
Jesus Youth