നാലിന്‍റെയും പട്ടകള്‍ക്കു ചുറ്റും നിറയെ കണ്ണുകളുണ്ടായിരുന്നു. ആ ജീവികള്‍ നടന്നപ്പോള്‍ ചക്രങ്ങളും അവയോടുചേര്‍ന്നു നീങ്ങിയിരുന്നു. ജീവികള്‍ നിലത്തുനിന്ന് ഉയരുമ്പോള്‍ ചക്രങ്ങളും ഉയരും.
എസെക്കിയേല്‍ 1:19
Testament
Book
പഴയ നിയമം
പ്രഭാഷകന്‍
അധ്യായങ്ങള്‍:
ആമുഖം
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
പ്രഭാഷകന്‍32
1 വിരുന്നില്‍ നീ മുഖ്യാതിഥിആണെങ്കില്‍ കേമത്തം നടിക്കാതെ അവരില്‍ ഒരുവനെപ്പോലെ പെരുമാറുക; അവരുടെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടേനീ ഇരിക്കാവൂ.
2 കര്‍ത്തവ്യം നിര്‍വഹിച്ചതിനുശേഷംസ്വസ്ഥാനത്തിരുന്ന് അവരോടൊത്ത്, ആഹ്ലാദിക്കുക; നിന്‍റെ സമര്‍ഥമായ നേതൃത്വത്തിന്അവര്‍ നിന്നെ അഭിനന്ദിക്കും.
3 നിങ്ങളില്‍ പ്രായം കൂടിയവര്‍ സംസാരിക്കട്ടെ; അതാണുയുക്തം. ശരിയായ അറിവോടുകൂടി സംസാരിക്കുക; എന്നാല്‍, സംഗീതത്തിനു തടസ്സമാകരുത്.
4 വിനോദപരിപാടികള്‍ക്കിടയില്‍സംസാരിച്ചുകൊണ്ടിരിക്കരുത്; അനവസരത്തില്‍ സാമര്‍ഥ്യംപ്രകടിപ്പിക്കരുത്.
5 വീഞ്ഞുസത്കാരത്തിലെ സംഗീതംസ്വര്‍ണത്തില്‍ പതിച്ചമാണിക്യംപോലെയാണ്.
6 വീഞ്ഞുസത്കാരവേളയിലെശ്രുതിമധുരമായ സംഗീതംസ്വര്‍ണാഭരണത്തിലെ മരതകമുദ്രയാണ്.
7 യുവാവേ, ആവശ്യം വന്നാലേ സംസാരിക്കാവൂ; അതും ഒന്നിലേറെത്തവണനിര്‍ബന്ധിച്ചാല്‍ മാത്രം.
8 ഒതുക്കിപ്പറയുക; കുറഞ്ഞവാക്കുകളില്‍വളരെക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുക; അറിവുള്ളവനും എന്നാല്‍ മിതഭാഷിയും ആയിരിക്കുക.
9 മഹാന്‍മാരോട് ഇടപെടുമ്പോള്‍തുല്യത ഭാവിക്കരുത്; മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍പുലമ്പിക്കൊണ്ടിരിക്കുകയുമരുത്.
10 ഇടിക്കു മുമ്പേ മിന്നല്‍ കാണുന്നതുപോലെ വിനയശീലന്‍റെ മുമ്പില്‍കീര്‍ത്തി പരക്കുന്നു.
11 തക്കസമയത്തു പോവുക,അവസാനത്തവന്‍ ആകരുത്. വേഗം വീട്ടില്‍ പോവുക,തങ്ങിനില്‍ക്കരുത്.
12 അവിടെച്ചെന്ന് ഇഷ്ടാനുസരണംസന്തോഷിക്കുക; എന്നാല്‍, അഹങ്കാരപൂര്‍വം സംസാരിച്ച്പാപം ചെയ്യരുത്;
13 തന്‍റെ ദാനങ്ങള്‍കൊണ്ടു നിന്നെസംതൃപ്തനാക്കിയ നിന്‍റെ സ്രഷ്ടാവിനെ ഇക്കാര്യത്തിനുവേണ്ടി സ്തുതിക്കുക.
ദൈവഭക്തി
14 കര്‍ത്താവിനെ ഭയപ്പെടുന്നവന്‍അവിടുത്തെ ശാസനം സ്വീകരിക്കുന്നു; പ്രഭാതത്തില്‍ ഉണര്‍ന്ന് അവിടുത്തെഅന്വേഷിക്കുന്നവനു കൃപ ലഭിക്കും.
15 നിയമത്തെ അന്വേഷിക്കുന്നവന്‍അതില്‍ സംതൃപ്തി കണ്ടെത്തും; എന്നാല്‍ കപടനാട്യക്കാരന്‍ അതില്‍ തട്ടിവീഴും.
16 ദൈവഭക്തന്‍ ശരിയായി വിധിക്കും; നീതിപൂര്‍വകമായ പ്രവൃത്തികളെഅവന്‍ ദീപംപോലെ പ്രകാശിപ്പിക്കും.
17 ദുഷ്ടന്‍ ശാസന നിരസിക്കുകയുംതന്നിഷ്ടംപോലെതീരുമാനമെടുക്കുകയും ചെയ്യും.
18 ബുദ്ധിമാന്‍ ഒരു നിര്‍ദേശവും അവഗണിക്കുകയില്ല; നിന്ദ്യനും ധിക്കാരിയുമായ മനുഷ്യന്‍ ആരെയും ഭയപ്പെടുന്നില്ല.
19 ആലോചനകൂടാതെ ഒന്നും പ്രവര്‍ത്തിക്കരുത്; പശ്ചാത്തപിക്കാന്‍ ഇടയാവുകയില്ല.
20 പ്രതിബന്ധങ്ങള്‍ നിറഞ്ഞവഴിയിലൂടെസഞ്ചരിച്ച് തട്ടിവീഴരുത്.
21 നിരപ്പായ വഴിയിലും അമിതമായആത്മവിശ്വാസം അരുത്.
22 വഴിയില്‍ ശ്രദ്ധയോടെ നടക്കുക.
23 ഓരോ പ്രവൃത്തിയിലും കരുതല്‍ വേണം; അതാണ് നിയമാനുഷ്ഠാനം.
24 നിയമത്തില്‍ വിശ്വസിക്കുന്നവന്‍കല്‍പനകള്‍ അനുസരിക്കുന്നു; കര്‍ത്താവില്‍ ശരണപ്പെടുന്നവനുനഷ്ടം വരുകയില്ല.
Copyright 2008. P.O.C.
Designed and Maintained by
Jesus Youth