Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അബ്സലോമിനെ നാം രാജാവായി അഭിഷേകം ചെയ്തു. എന്നാല്‍, അവന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ആകയാല്‍, ദാവീദ് രാജാവിനെ തിരികെ കൊണ്ടുവരാന്‍ ആരും ശ്രമിക്കാത്തതെന്ത്?
2 സാമുവല്‍ 19:10

പഴയ നിയമം

   

പ്രഭാഷകന്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51     
   

പ്രഭാഷകന്‍3

മാതാപിതാക്കന്‍മാരോടുള്ള കടമകള്‍

1 കുഞ്ഞുങ്ങളേ, നിങ്ങളുടെ പിതാവായ എന്‍റെ വാക്കു കേള്‍ക്കുവിന്‍; സുരക്ഷിതരായിരിക്കാന്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍.2 മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രന്‍മാരുടെമേല്‍ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു.3 പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്‍റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു.4 അമ്മയെ മഹത്വപ്പെടുത്തുന്നവന്‍നിക്ഷേപം കൂട്ടിവയ്ക്കുന്നു.5 പിതാവിനെ ബഹുമാനിക്കുന്നവനെഅവന്‍റെ മക്കള്‍ സന്തോഷിപ്പിക്കും. അവന്‍റെ പ്രാര്‍ഥന കര്‍ത്താവ് കേള്‍ക്കും.6 പിതാവിനെ ബഹുമാനിക്കുന്നവന്‍ദീര്‍ഘകാലം ജീവിക്കും; കര്‍ത്താവിനെ അനുസരിക്കുന്നവന്‍തന്‍റെ അമ്മയെ സന്തോഷിപ്പിക്കുന്നു.7 ദാസന്‍ എന്നപോലെ അവന്‍ മാതാപിതാക്കന്‍മാരെ സേവിക്കും.8 പിതാവിനെ വാക്കിലും പ്രവൃത്തിയിലുംബഹുമാനിച്ച്, അവന്‍റെ അനുഗ്രഹത്തിന് പാത്രമാവുക.9 പിതാവിന്‍റെ അനുഗ്രഹം മക്കളുടെഭവനങ്ങളെ ബലവത്താക്കും; അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും.10 മഹത്വം കാംക്ഷിച്ച് പിതാവിനെഅവമാനിക്കരുത്; പിതാവിന്‍റെ അവമാനം ആര്‍ക്കും ബഹുമതിയല്ല.11 പിതാവിനെ ബഹുമാനിക്കുന്നവന്‍മഹത്വം ആര്‍ജിക്കുന്നു; അമ്മയെ അനാദരിക്കുന്നവന്‍ അപകീര്‍ത്തിക്കിരയാകും.12 മകനേ, പിതാവിനെ വാര്‍ദ്ധക്യത്തില്‍സഹായിക്കുക; മരിക്കുന്നതുവരെ അവനു ദുഃഖമുണ്ടാക്കരുത്.13 അവന് അറിവു കുറവാണെങ്കിലുംസഹിഷ്ണുത കാണിക്കുക; നീ എത്ര ബലവാനാണെങ്കിലുംഅവനെ നിന്ദിക്കരുത്.14 പിതാവിനോടു കാണിക്കുന്ന കാരുണ്യംവിസ്മരിക്കപ്പെടുകയില്ല; പാപങ്ങളുടെ കടം വീടുന്നതിന്അതുപകരിക്കും.15 കഷ്ടതയുടെ ദിനത്തില്‍ അതു നിനക്കു കാരുണ്യത്തിനായി ഭവിക്കും. സൂര്യപ്രകാശത്തില്‍ മൂടല്‍മഞ്ഞെന്നപോലെ നിന്‍റെ പാപങ്ങള്‍ മാഞ്ഞുപോകും.16 പിതാവിനെ പരിത്യജിക്കുന്നത്ദൈവദൂഷണത്തിനു തുല്യമാണ്; മാതാവിനെ പ്രകോപിപ്പിക്കുന്നവന്‍കര്‍ത്താവിന്‍റെ ശാപമേല്‍ക്കും. എളിമ17 മകനേ, സൗമ്യതയോടുകൂടെ കര്‍ത്തവ്യങ്ങളനുഷ്ഠിക്കുക; ദൈവത്തിന് അഭിമതരായവര്‍ നിന്നെ സ്നേഹിക്കും.18 നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക;19 അപ്പോള്‍ കര്‍ത്താവിന്‍റെ കൃപയ്ക്കുനീ പാത്രമാകും.20 കര്‍ത്താവിന്‍റെ ശക്തി വലുതാണ്; വിനീതര്‍ അവിടുത്തെ മഹത്വപ്പെടുത്തുന്നു.21 അതികഠിനമെന്നു തോന്നുന്നത് അന്വേഷിക്കേണ്ടാ; ദുഷ്കരമായത് പരീക്ഷിക്കുകയും വേണ്ടാ.22 നിന്നെ ഏല്‍പ്പിച്ചതിനെപ്പറ്റി ചിന്തിക്കുക; നിഗൂഢമായത് നിനക്കാവശ്യമില്ല.23 നിനക്കു ദുഷ്കരമായവയില്‍ ഇടപെടരുത്; എന്തെന്നാല്‍, മനുഷ്യന് അഗ്രാഹ്യമായകാര്യങ്ങളാണ് നിനക്കു വെളിപ്പെടുത്തിയിരിക്കുന്നത്.24 വിവേകശൂന്യമായ തീരുമാനം അനേകരെ വഴിതെറ്റിച്ചിട്ടുണ്ട്.25 അബദ്ധാഭിപ്രായം ചിന്താക്കുഴപ്പംഉണ്ടാക്കിയിട്ടുണ്ട്.

അഹങ്കാരം

26 നിര്‍ബന്ധബുദ്ധി നാശത്തിലൊടുങ്ങും; സാഹസബുദ്ധി അപകടത്തില്‍ ചാടും.27 ദുശ്ശാഠ്യമുള്ള മനസ്സ് കഷ്ടതകള്‍ക്ക് അടിപ്പെടും; പാപി പാപം കുന്നുകൂട്ടും.28 അഹങ്കാരിയുടെ കഷ്ടതകള്‍ക്കുപ്രതിവിധിയില്ല; എന്തെന്നാല്‍, ദുഷ്ടത അവനില്‍വേരുറച്ചു വളരുന്നു.29 ബുദ്ധിമാനായ മനുഷ്യന്‍ പഴമൊഴിയുടെപൊരുള്‍ ഗ്രഹിക്കുന്നു;വിജ്ഞാനം ശ്രദ്ധിക്കുന്ന ചെവിയാണ്ബുദ്ധിമാന്‍ അഭിലഷിക്കുന്നത്.

ദാനധര്‍മം

30 ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതു പോലെ ദാനധര്‍മം പാപത്തിനു പരിഹാരമാണ്.31 നന്‍മയ്ക്കുപകരം നന്‍മ ചെയ്യുന്നവന്‍സ്വന്തം ഭാവി ഉറപ്പിക്കുന്നു; വീഴ്ച ഉണ്ടാകുമ്പോള്‍ അവനു സഹായം ലഭിക്കും.