അതുപോലെതന്നെ അവിടുത്തെ ജനമായ ഇസ്രായേല്യരില്‍ ഉള്‍പ്പെടാത്ത ഒരു വിദേശി അവിടുത്തെ ശക്തമായ കരത്തിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റി കേട്ട്, അങ്ങയെ തേടി വിദൂരത്തുനിന്ന് ഈ ആലയത്തിങ്കല്‍ വന്നു പ്രാര്‍ഥിച്ചാല്‍,
1 കരുണയുള്ളവന്‍ അയല്‍ക്കാരനുകടം കൊടുക്കും;
അവനെ തുണയ്ക്കുന്നവന്‍കല്‍പനകളനുസരിക്കുന്നു.2 അയല്‍ക്കാരന് ആവശ്യംവരുമ്പോള്‍കടംകൊടുക്കുക;
നീ കടംവാങ്ങിയാല്‍ സമയത്തിന്തിരിച്ചുകൊടുക്കണം.3 വാക്കുപാലിച്ച് അയല്‍ക്കാരനോടുവിശ്വസ്തത കാണിക്കുക;
നിന്‍റെ ആവശ്യങ്ങള്‍ തക്കസമയത്തു നിറവേറും.4 വീണുകിട്ടിയ നിധിപോലെകടത്തെ കരുതുന്ന വളരെപ്പേരുണ്ട്;
അവര്‍ തങ്ങളെ സഹായിക്കുന്നവര്‍ക്ക്ഉപദ്രവം വരുത്തും.5 കടം കിട്ടുന്നതുവരെ അയല്‍ക്കാരന്‍റെ കൈ ചുംബിക്കുകയും
അവന്‍റെ ധനത്തെപ്പറ്റി പുകഴ്ത്തിപ്പറയുകയും ചെയ്യുന്നവരുണ്ട്;
കടം വീട്ടാറാകുമ്പോള്‍ താമസിപ്പിക്കുകയും നിരര്‍ഥകമായ വാഗ്ദാനം നല്‍കുകയും സമയംപോരെന്നു പരാതി പറയുകയും ചെയ്യുന്നു.6 നിര്‍ബന്ധം ചെലുത്തിയാലുംകടം കൊടുത്തവനു കഷ്ടിച്ച്പകുതിയേ തിരിച്ചു കിട്ടുകയുള്ളൂ;
അവന്‍ അത് ഭാഗ്യമായിക്കരുതും.
നിര്‍ബന്ധിച്ചില്ലെങ്കില്‍ കടം വാങ്ങിയവന്‍ പണം അപഹരിച്ചതുതന്നെ.
ആവശ്യമില്ലാതെ അവനെ ശത്രുവാക്കുകയാണ്.
നിന്ദയും ശാപവര്‍ഷവും കൊണ്ടായിരിക്കും അവന്‍ കടം7 ഇത്തരം ദുഷ്ടത നിമിത്തം കടം കൊടുക്കാന്‍ പലരും മടിച്ചിട്ടുണ്ട്;
ആവശ്യമില്ലാതെ വഞ്ചിതരാകാന്‍അവര്‍ ഭയപ്പെടുന്നു.8 എങ്കിലും നിര്‍ദ്ധനരോടു കരുണ കാണിക്കണം;
നിന്‍റെ ദാനത്തിനുവേണ്ടി കാത്തിരിക്കാന്‍ അവന് ഇടയാകരുത്.9 കല്‍പനകളെപ്രതി ദരിദ്രനെ സഹായിക്കുക;
ആവശ്യക്കാരനായ അവനെവെറുംകൈയോടെ അയയ്ക്കരുത്.10 സഹോദരനോ സ്നേഹിതനോ വേണ്ടിധനം നഷ്ടപ്പെടുത്താന്‍മടിക്കരുത്;
കല്ലിനടിയിലിരുന്ന് അത് തുരുമ്പിച്ചുനഷ്ടപ്പെടാതിരിക്കട്ടെ.11 അത്യുന്നതന്‍റെ കല്‍പനകളനുസരിച്ചുവേണം ധനം നേടാന്‍;
അതു സ്വര്‍ണത്തെക്കാള്‍ ലാഭകരമാണ്.12 ദാനധര്‍മം ആയിരിക്കട്ടെ നിന്‍റെ നിക്ഷേപം;
എല്ലാ തിന്‍മകളിലുംനിന്ന് അതു നിന്നെ രക്ഷിക്കും.13 ശത്രുവിനെതിരേയുദ്ധംചെയ്യാന്‍ബലമേറിയ പരിചയെക്കാളും കനത്ത കുന്തത്തെക്കാളും അത് ഉപകരിക്കും14 നല്ല മനുഷ്യന്‍ അയല്‍ക്കാരനുവേണ്ടിജാമ്യം നില്‍ക്കും;
നാണംകെട്ടവനേ അവനെ വഞ്ചിക്കൂ.15 ജാമ്യക്കാരന്‍റെ കാരുണ്യം വിസ്മരിക്കരുത്;
അവന്‍ തന്‍റെ ജീവനാണ് നിനക്കു നല്‍കുന്നത്.16 ദുഷ്ടന്‍ ജാമ്യക്കാരന്‍റെ ഐശ്വര്യം നശിപ്പിക്കുന്നു.17 നന്ദിഹീനന്‍ തന്നെ രക്ഷിച്ചവനെകൈവെടിയുന്നു.18 ജാമ്യം പലരുടെയും ഐശ്വര്യംനശിപ്പിച്ചിട്ടുണ്ട്;
അത് അവരെ കടലിലെ തിരമാലപോലെ ഉലച്ചു;
പ്രബലന്‍മാരെ നാടുകടത്തി;
വിദേശങ്ങളില്‍ അലയാന്‍ ഇടയാക്കി.19 ലാഭേച്ഛമൂലം ജാമ്യംനില്‍ക്കുന്നദുഷ്ടന്‍ വ്യവഹാരത്തില്‍ കുടുങ്ങും.20 കഴിവിനൊത്ത് അയല്‍ക്കാരനെ സഹായിക്കുക;
വീഴാതിരിക്കാന്‍ സൂക്ഷിക്കുകയും ചെയ്യുക.21 ജലം, ആഹാരം, വസ്ത്രം, സ്വൈരമായി പാര്‍ക്കാന്‍ ഒരിടം എന്നിവയാണ്ജീവിതത്തിന്‍റെ പ്രാഥമികാവശ്യങ്ങള്‍22 സ്വന്തം കുടിലില്‍ ദരിദ്രനായി കഴിയുന്നതാണ്
അന്യന്‍റെ ഭവനത്തില്‍ സമൃദ്ധമായ ഭക്ഷണം ആസ്വദിക്കുന്നതിനെക്കാള്‍ നല്ലത്.23 ഉള്ളതുകൊണ്ടു തൃപ്തിപ്പെടുക;
ദാക്ഷിണ്യം അനുഭവിക്കുന്നവനെന്നദുഷ്കീര്‍ത്തി വരരുത്.24 വീടുതെണ്ടിയുള്ള ജീവിതം ശോചനീയമാണ്.
വായ് പൊത്തി നില്‍ക്കേണ്ടിവരും.25 അന്യവീട്ടില്‍ ആതിഥേയന്‍ ചമഞ്ഞ്നീ പാനീയം പകരും;
എന്നാല്‍, നന്ദിയല്ല പരുഷവാക്കുകളായിരിക്കുംനീ കേള്‍ക്കുക:26 ഹേ, മനുഷ്യാ, വന്നു മേശയൊരുക്കൂ,എടുത്തു വിളമ്പൂ, ഞാന്‍ ഭക്ഷിക്കട്ടെ.27 ഈ മാന്യനുവേണ്ടി സ്ഥലം ഒഴിഞ്ഞുതരുക;
എന്‍റെ സഹോദരന്‍ വന്നതിനാല്‍ വീട് എനിക്ക് ആവശ്യമുണ്ട്.28 പാര്‍പ്പിടത്തെ സംബന്ധിക്കുന്ന ശകാരവും ഉത്തമര്‍ണന്‍റെ പരിഹാസവും വികാരവാനെ വ്രണപ്പെടുത്തുന്നു.
Copyright 2008. P.O.C.Designed and Maintained by Jesus Youth