അവന്‍ യോവാബിനോടു പറഞ്ഞു: നീ എനിക്ക് ആയിരം വെള്ളിനാണയങ്ങള്‍ തന്നാലും ഞാന്‍ രാജകുമാരനെ തിരേ കരമുയര്‍ത്തുകയില്ല.യുവാവായ അബ്സലോമിനെ എന്നെപ്രതി സംരക്ഷിക്കുക എന്നു രാജാവു നിന്നോടും അബിഷായിയോടും ഇത്തായിയോടും കല്‍പിക്കുന്നത് ഞങ്ങളെല്ലാം...
1 കര്‍ത്താവു വാഴുന്നു; ഭൂമിസന്തോഷിക്കട്ടെ!
ദ്വീപസമൂഹങ്ങള്‍ ആനന്ദിക്കട്ടെ!2 മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റും ഉണ്ട്; നീതിയുംന്യായവും അവിടുത്തെ സിംഹാസനത്തിന്‍റെ അടിസ്ഥാനമാണ്.3 അഗ്നി അവിടുത്തെ മുന്‍പേ നീങ്ങുന്നു;
അത് അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു.4 അവിടുത്തെ മിന്നല്‍പ്പിണരുകള്‍ ലോകത്തെ പ്രകാശിപ്പിക്കുന്നു;
ഭൂമി അതുകണ്ടു വിറകൊള്ളുന്നു.5 കര്‍ത്താവിന്‍റെ മുന്‍പില്‍, ഭൂമി മുഴുവന്‍റെയും അധിപനായ കര്‍ത്താവിന്‍റെ മുന്‍പില്‍,
പര്‍വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു.6 ആകാശം അവിടുത്തെനീതിയെപ്രഘോഷിക്കുന്നു; എല്ലാ ജനതകളും
അവിടുത്തെ മഹത്വം ദര്‍ശിക്കുന്നു.7 വ്യര്‍ഥബിംബങ്ങളില്‍ അഭിമാനം കൊള്ളുന്ന വിഗ്രഹാരാധകര്‍ ലജ്ജിതരായിത്തീരുന്നു;
എല്ലാ ദേവന്‍മാരും അവിടുത്തെ മുന്‍പില്‍ കുമ്പിടുന്നു.8 സീയോന്‍ ഇതുകേട്ടു സന്തോഷിക്കുന്നു;
യൂദായുടെ പുത്രിമാര്‍ ആഹ്ളാദിക്കുന്നു;
ദൈവമേ, അവിടുത്തെന്യായവിധിയില്‍അവര്‍ ആനന്ദിക്കുന്നു.9 കര്‍ത്താവേ, അങ്ങ് ഭൂമിമുഴുവന്‍റെയുംഅധിപനാണ്; എല്ലാദേവന്‍മാരെയുംകാള്‍ ഉന്നതനാണ്.10 തിന്‍മയെ ദ്വേഷിക്കുന്നവനെ കര്‍ത്താവു സ്നേഹിക്കുന്നു; അവിടുന്നു തന്‍റെ ഭക്തരുടെ ജീവനെ പരിപാലിക്കുന്നു;
ദുഷ്ടരുടെ കൈയില്‍നിന്ന് അവരെ മോചിക്കുന്നു.11 നീതിമാന്‍മാരുടെമേല്‍ പ്രകാശംഉദിച്ചിരിക്കുന്നു; പരമാര്‍ഥഹൃദയര്‍ക്കു സന്തോഷമുദിച്ചിരിക്കുന്നു.12 നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍, അവിടുത്തെ വിശുദ്ധനാമത്തിന്കൃതജ്ഞതയര്‍പ്പിക്കുവിന്‍.
Copyright 2008. P.O.C.Designed and Maintained by Jesus Youth