നിന്‍റെ ഇരിപ്പും നടപ്പും എന്‍റെ നേര്‍ക്കുള്ള നിന്‍റെ കോപാവേശവും ഞാന്‍ അറിയുന്നു.
2 രാജാക്കന്‍മാര്‍ 19:27
Testament
Book
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അധ്യായങ്ങള്‍:
ആമുഖം
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
സങ്കീര്‍ത്തനങ്ങള്‍83
ഇസ്രായേലിന്‍റെ വൈരികളെ നശിപ്പിക്കണമേ!
1 ദൈവമേ, മൗനമായിരിക്കരുതേ! ദൈവമേ, നിശ്ചലനും നിശ്ശബ്ദനുമായിരിക്കരുതേ!
2 ഇതാ, അങ്ങയുടെ ശത്രുക്കള്‍ ഇളകി മറിയുന്നു; അങ്ങയുടെ വൈരികള്‍ തലപൊക്കിയിരിക്കുന്നു.
3 അവര്‍ അങ്ങയുടെ ജനത്തിനെതിരേകെണിയൊരുക്കുന്നു; അങ്ങു പരിപാലിക്കുന്നവര്‍ക്കെതിരേഗൂഢാലോചന നടത്തുന്നു.
4 വരുവിന്‍, ഈ ജനത മുഴുവനെയും നമുക്കു തുടച്ചുമാറ്റാം; ഇസ്രായേല്‍ എന്ന നാമം മേലില്‍ ആരുംഓര്‍മിക്കാതിരിക്കട്ടെ എന്ന് അവര്‍ പറയുന്നു.
5 അതേ, അവര്‍ ഏകമനസ്സോടെ ദുരാലോചന നടത്തുന്നു; അങ്ങേക്കെതിരേ അവര്‍ സഖ്യമുണ്ടാക്കുന്നു.
6 ഏദോം, ഇസ്മായേല്യര്‍, മൊവാബ്, ഹഗ്രിയര്‍,
7 ഗേബല്‍, അമ്മോന്‍, അമലെക്, ടയിര്‍നിവാസികളടക്കം ഫിലിസ്ത്യര്‍ എന്നിവര്‍ഒത്തുചേര്‍ന്നു.
8 ലോത്തിന്‍റെ മക്കളുടെ സുശക്തകരമായ അസ്സീറിയായും അവരോടു ചേര്‍ന്നു.
9 മേദിയാക്കാരോടു ചെയ്തതുപോലെ അവരോടും ചെയ്യണമേ! കിഷോണ്‍നദിയില്‍വച്ചു സിസേറയോടുംയാബിനോടും ചെയ്തതുപോലെ തന്നെ.
10 അവരെ എന്‍ദോറില്‍വച്ചു നശിപ്പിച്ചല്ലോ, അവര്‍ മണ്ണിനു വളമായിത്തീര്‍ന്നു.
11 അവരുടെ കുലീനരെ ഓറെബ്, സേബ് എന്നിവരെപ്പോലെയും അവരുടെ പ്രഭുക്കന്‍മാരെ സേബാ, സല്‍മുന്നാ എന്നിവരെപ്പോലെയും ആക്കണമേ!
12 ദൈവത്തിന്‍റെ മേച്ചില്‍പുറങ്ങള്‍ നമുക്കു കൈയടക്കാം എന്ന് അവര്‍ പറഞ്ഞു.
13 എന്‍റെ ദൈവമേ,അവരെ ചുഴലിക്കാറ്റില്‍ പറക്കുന്ന പൊടിപോലെയും കാറ്റത്തു പാറുന്ന പതിരുപോലെയും ആക്കണമേ!
14 അഗ്നി വനത്തെ വിഴുങ്ങുന്നതുപോലെയും തീജ്വാലകള്‍ മലകളെ ദഹിപ്പിക്കുന്നതു പോലെയും
15 അങ്ങയുടെ കൊടുങ്കാററുകൊണ്ട് അവരെ പിന്തുടരണമേ! അങ്ങയുടെ ചുഴലിക്കാറ്റുകൊണ്ട് അവരെ പരിഭ്രമിപ്പിക്കണമേ!
16 അവര്‍ അങ്ങയുടെ നാമം അന്വേഷിക്കുന്നതിനുവേണ്ടി അവരുടെ മുഖം ലജ്ജകൊണ്ടു മൂടണമേ!
17 അവര്‍ എന്നേക്കും ലജ്ജിച്ചു പരിഭ്രമിക്കുകയും അപമാനിതരായി നശിക്കുകയും ചെയ്യട്ടെ!
18 കര്‍ത്താവ് എന്ന നാമം വഹിക്കുന്ന അങ്ങു മാത്രമാണു ഭൂമി മുഴുവനെയും ഭരിക്കുന്ന അത്യുന്നതന്‍ എന്ന് അവര്‍ അറിയട്ടെ!
Copyright 2008. P.O.C.
Designed and Maintained by
Jesus Youth