1
നമ്മുടെ ശക്തികേന്ദ്രമായ ദൈവത്തെഉച്ചത്തില്‍ പാടിപ്പുകഴ്ത്തുവിന്‍;
യാക്കോബിന്‍റെ ദൈവത്തിന് ആനന്ദത്തോടെ ആര്‍പ്പുവിളിക്കുവിന്‍.2 തപ്പുകൊട്ടിയും കിന്നരവും വീണയുംഇമ്പമായി മീട്ടിയും ഗാനമുതിര്‍ക്കുവിന്‍.3 അമാവാസിയിലും നമ്മുടെ ഉത്സവദിനമായ പൗര്‍ണമിയിലും കാഹളമൂതുവിന്‍.4 എന്തെന്നാല്‍, അത് ഇസ്രായേലിലെ ചട്ടവും
യാക്കോബിന്‍റെ ദൈവം നല്‍കിയപ്രമാണവുമാണ്.5 ഈജിപ്തിലേക്കു തിരിച്ചപ്പോള്‍ ജോസഫിനും അവിടുന്ന് ഈ നിയമം നല്‍കി;
അപരിചിതമായ ഒരു ശബ്ദം ഞാന്‍ കേള്‍ക്കുന്നു:6 ഞാന്‍ നിന്‍റെ തോളില്‍ നിന്നു ഭാരം ഇറക്കിവച്ചു;
നിന്‍റെ കൈകളെ കുട്ടയില്‍ നിന്നു വിടുവിച്ചു.7 കഷ്ടകാലത്തു നീ വിളിച്ചപേക്ഷിച്ചു;
ഞാന്‍ നിന്നെ മോചിപ്പിച്ചു; അദൃശ്യനായി
ഇടിമുഴക്കത്തിലൂടെ നിനക്ക് ഉത്തരമരുളി;
മെരീബാജലാശയത്തിനരികെവച്ചുഞാന്‍ നിന്നെ പരീക്ഷിച്ചു.8 എന്‍റെ ജനമേ, ഞാന്‍ മുന്നറിയിപ്പുനല്‍കുമ്പോള്‍ ശ്രദ്ധിച്ചു കേള്‍ക്കുക;
ഇസ്രായേലേ, നീ എന്‍റെ വാക്കുകേട്ടിരുന്നെങ്കില്‍!9 നിങ്ങളുടെയിടയില്‍ അന്യദൈവമുണ്ടാകരുത്;
ഒരന്യദൈവത്തെയും നീ വണങ്ങരുത്.10 ഈജിപ്തു ദേശത്തുനിന്നു നിന്നെ മോചിപ്പിച്ച ദൈവമായ കര്‍ത്താവു ഞാനാണ്;
നീ വായ് തുറക്കുക; ഞാന്‍ നിനക്കു ഭക്ഷിക്കാന്‍ നല്‍കാം.11 എന്നാല്‍, എന്‍റെ ജനം എന്‍റെ വാക്കു കേട്ടില്ല;
ഇസ്രായേല്‍ എന്നെ കൂട്ടാക്കിയില്ല.12 അതിനാല്‍, അവര്‍ തന്നിഷ്ടപ്രകാരം നടക്കാന്‍ ഞാന്‍ അവരെ അവരുടെഹൃദയകാഠിന്യത്തിനു വിട്ടുകൊടുത്തു.13 എന്‍റെ ജനം എന്‍റെ വാക്കു കേട്ടിരുന്നെങ്കില്‍, ഇസ്രായേല്‍ എന്‍റെ മാര്‍ഗത്തില്‍ചരിച്ചിരുന്നെങ്കില്‍,14 അതിവേഗം അവരുടെ വൈരികളെ ഞാന്‍ കീഴ്പ്പെടുത്തുമായിരുന്നു;
അവരുടെ ശത്രുക്കള്‍ക്കെതിരേ എന്‍റെ കരം ഉയര്‍ത്തുമായിരുന്നു.15 കര്‍ത്താവിനെ വെറുക്കുന്നവര്‍ അവിടുത്തെ കാല്‍ക്കല്‍ വീഴുമായിരുന്നു;
അവരുടെ ശിക്ഷ എന്നേക്കുംനിലനില്‍ക്കുമായിരുന്നു.16 ഞാന്‍ മേല്‍ത്തരം ഗോതമ്പുകൊണ്ടു നിങ്ങളെ തീറ്റിപ്പോറ്റുമായിരുന്നു; പാറയില്‍ നിന്നുള്ള തേന്‍കൊണ്ടു നിങ്ങളെ സംതൃപ്തരാക്കുമായിരുന്നു.
Copyright 2008. P.O.C.Designed and Maintained by Jesus Youth