1
ദൈവത്തില്‍ മാത്രമാണ് എനിക്ക് ആശ്വാസം;
അവിടുന്നാണ് എനിക്കു രക്ഷനല്‍കുന്നത്.2 അവിടുന്നു മാത്രമാണ് എന്‍റെ അഭയശിലയും കോട്ടയും;
ഞാന്‍ കുലുങ്ങി വീഴുകയില്ല.3 ചരിഞ്ഞമതിലും ആടുന്ന വേലിയും പോലുള്ള ഒരുവനെ തകര്‍ക്കാന്‍ നിങ്ങള്‍ എത്രനാള്‍ ഒരുമ്പെടും?4 അവന്‍റെ ഔന്നത്യത്തില്‍നിന്ന്അവനെ തള്ളിയിടാന്‍മാത്രമാണ്അവര്‍ ആലോചിക്കുന്നത്.
അവര്‍ വ്യാജത്തില്‍ ആനന്ദിക്കുന്നു,
അധരങ്ങള്‍കൊണ്ട് അനുഗ്രഹിക്കുന്നു,
ഹൃദയംകൊണ്ടു ശപിക്കുന്നു.5 ദൈവത്തില്‍മാത്രമാണ് എനിക്കാശ്വാസം,
അവിടുന്നാണ് എനിക്കു പ്രത്യാശ നല്‍കുന്നത്.6 അവിടുന്നു മാത്രമാണ് എന്‍റെ അഭയശിലയും കോട്ടയും
എനിക്കു കുലുക്കം തട്ടുകയില്ല.7 എന്‍റെ മോചനവും മഹിമയും ദൈവത്തിലാണ്,
എന്‍റെ രക്ഷാശിലയും അഭയവും ദൈവമാണ്.8 ജനമേ, എന്നും ദൈവത്തില്‍ശരണംവയ്ക്കുവിന്‍,
അവിടുത്തെ മുന്‍പില്‍ നിങ്ങളുടെ ഹൃദയം തുറക്കുവിന്‍.അവിടുന്നാണു നമ്മുടെ സങ്കേതം.9 മര്‍ത്യന്‍ ഒരു നിശ്വാസംമാത്രം,
വലിയവനും ചെറിയവനുംഒന്നുപോലെ മിഥ്യയാണ്;
തുലാസിന്‍റെ തട്ടില്‍ അവര്‍ പൊങ്ങിപ്പോകും;
അവര്‍ മുഴുവന്‍ ചേര്‍ന്നാലുംശ്വാസത്തെക്കാള്‍ ലഘുവാണ്.10 ചൂഷണത്തില്‍ ആശ്രയിക്കരുത്,
കവര്‍ച്ചയില്‍ വ്യര്‍ഥമായി ആശവയ്ക്കരുത്.
സമ്പത്തു വര്‍ധിച്ചാല്‍ അതില്‍മനസ്സു വയ്ക്കരുത്.11 ദൈവം ഒരു പ്രാവശ്യം അരുളിച്ചെയ്തു;
രണ്ടുപ്രാവശ്യം ഞാന്‍ അതു കേട്ടു;
ശക്തി ദൈവത്തിന്‍േറതാണ്.12 കര്‍ത്താവേ, കാരുണ്യവും അങ്ങയുടേതാണ്. അവിടുന്നു മനുഷ്യനു പ്രവൃത്തിക്കൊത്തു പ്രതിഫലം നല്‍കുന്നു.
Copyright 2008. P.O.C.Designed and Maintained by Jesus Youth