മകന്‍ ജോനാഥാന്‍റെയും തൂക്കിക്കൊല്ലപ്പെട്ടവരുടെയും അസ്ഥികള്‍ ബഞ്ചമിന്‍ദേശത്ത് സേലയില്‍ സാവൂളിന്‍റെ പിതാവായ കിഷിന്‍റെ കല്ലറയില്‍ സംസ്കരിച്ചു. രാജാവു കല്‍പിച്ചതുപോലെ അവര്‍ചെയ്തു. പിന്നെ രാജ്യത്തിനുവേണ്ടിയുള്ള അവരുടെ പ്രാര്‍ഥന ദൈവം...
1
നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ,
ദൈവമേ, എന്‍റെ ഹൃദയം അങ്ങയെ തേടുന്നു.2 എന്‍റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു;
ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ.
എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തിഅവിടുത്തെ കാണാന്‍ കഴിയുക!3 രാപകല്‍ കണ്ണീര്‍ എന്‍റെ ഭക്ഷണമായി;
എവിടെ നിന്‍റെ ദൈവം എന്ന്ഓരോരുത്തര്‍ നിരന്തരംഎന്നോടു ചോദിച്ചു.4 ജനക്കൂട്ടത്തോടൊപ്പം ഞാന്‍ പോയി;
ദേവാലയത്തിലേക്കു ഞാനവരെഘോഷയാത്രയായി നയിച്ചു.
ആഹ്ളാദാരവവും കൃതജ്ഞതാഗീതങ്ങളും ഉയര്‍ന്നു;ജനം ആര്‍ത്തുല്ലസിച്ചു;
ഹൃദയം പൊട്ടിക്കരയുമ്പോള്‍ഞാന്‍ ഇതെല്ലാം ഓര്‍ക്കുന്നു.5 എന്‍റെ ആത്മാവേ, നീ എന്തിനുവിഷാദിക്കുന്നു?
നീ എന്തിനു നെടുവീര്‍പ്പിടുന്നു?
ദൈവത്തില്‍ പ്രത്യാശവയ്ക്കുക.
എന്‍റെ സഹായവും ദൈവവുമായഅവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.6 എന്‍റെ ആത്മാവു വിഷാദംപൂണ്ടിരിക്കുന്നു;
അതിനാല്‍ ജോര്‍ദാന്‍ പ്രദേശത്തുംഹെര്‍മോണിലും മിസാര്‍മലയിലുംവച്ച്
അങ്ങയെ ഞാന്‍ അനുസ്മരിക്കുന്നു.7 അങ്ങയുടെ വെള്ളച്ചാട്ടങ്ങളുടെഇരമ്പല്‍കൊണ്ട് ആഴം ആഴത്തെ വിളിക്കുന്നു.
അങ്ങയുടെ തിരമാലകളും ഓളങ്ങളുംഎന്‍റെ മീതേ കടന്നുപോകുന്നു.8 കര്‍ത്താവു പകല്‍സമയത്തുതന്‍റെ കാരുണ്യം വര്‍ഷിക്കുന്നു;
രാത്രികാലത്ത് അവിടുത്തേക്കുഞാന്‍ ഗാനമാലപിക്കും.
എന്‍റെ ജീവന്‍റെ ദൈവത്തോടുള്ളപ്രാര്‍ഥനതന്നെ.9 അവിടുന്ന് എന്നെ മറന്നതെന്തുകൊണ്ട്,
ശത്രുവിന്‍റെ പീഡനംമൂലംഎനിക്കു വിലപിക്കേണ്ടി വന്നതെന്തുകൊണ്ട്, എന്ന്
എന്‍റെ രക്ഷാശിലയായദൈവത്തോടു ഞാന്‍ ചോദിക്കും.10 നിന്‍റെ ദൈവം എവിടെ എന്ന്ശത്രുക്കള്‍ എന്നോടു ചോദിക്കുന്നു;
മാരകമായ മുറിവുപോലെ ആ നിന്ദനം ഞാന്‍ ഏല്‍ക്കുന്നു.11 എന്‍റെ ആത്മാവേ, നീ എന്തിനുവിഷാദിക്കുന്നു, നീ എന്തിനുനെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശ വയ്ക്കുക;
എന്‍റെ സഹായവും ദൈവവുമായ
അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.
Copyright 2008. P.O.C.Designed and Maintained by Jesus Youth