നഗരത്തിന്‍റെ ചുറ്റളവ് പതി നെണ്ണായിരം മുഴമായിരിക്കണം. ഇനിമേല്‍ നഗരത്തിന്‍റെ പേര്യാഹ്വെഷാമാ എന്നായിരിക്കും.
എസെക്കിയേല്‍ 48:35
Testament
Book
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അധ്യായങ്ങള്‍:
ആമുഖം
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
സങ്കീര്‍ത്തനങ്ങള്‍40
ദൈവമേ, വൈകരുതേ!
1 ഞാന്‍ ക്ഷമാപൂര്‍വം കര്‍ത്താവിനെകാത്തിരുന്നു; അവിടുന്നു ചെവി ചായിച്ച്എന്‍റെ നിലവിളി കേട്ടു.
2 ഭീകരമായ ഗര്‍ത്തത്തില്‍നിന്നുംകുഴഞ്ഞചേറ്റില്‍നിന്നുംഅവിടുന്ന് എന്നെ കരകയറ്റി; എന്‍റെ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു, കാല്‍വയ്പുകള്‍ സുരക്ഷിതമാക്കി.
3 അവിടുന്ന് ഒരു പുതിയ ഗാനംഎന്‍റെ അധരങ്ങളില്‍ നിക്ഷേപിച്ചു, നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗീതം. പലരും കണ്ടു ഭയപ്പെടുകയുംകര്‍ത്താവില്‍ ശരണംവയ്ക്കുകയും ചെയ്യും.
4 കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍; വഴിതെറ്റി വ്യാജദേവന്‍മാരെ അനുഗമിക്കുന്ന അഹങ്കാരികളിലേക്ക് അവന്‍ തിരിയുന്നില്ല.
5 ദൈവമായ അങ്ങ് എത്ര അദ്ഭുതങ്ങള്‍ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു! ഞങ്ങളുടെ കാര്യത്തില്‍ അങ്ങ് എത്രശ്രദ്ധാലുവായിരുന്നു! അങ്ങേക്കു തുല്യനായി ആരുമില്ല. ഞാന്‍ അവയെ വിവരിക്കാനുംപ്രഘോഷിക്കാനും തുനിഞ്ഞാല്‍, അവ അസംഖ്യമാണല്ലോ.
6 ബലികളും കാഴ്ചകളുംഅവിടുന്ന് ആഗ്രഹിക്കുന്നില്ല; എന്നാല്‍, അവിടുന്ന്എന്‍റെ കാതുകള്‍ തുറന്നുതന്നു. ദഹനബലിയും പാപപരിഹാരബലിയുംഅവിടുന്ന് ആവശ്യപ്പെട്ടില്ല.
7 അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെപ്പറ്റിഎഴുതിയിട്ടുണ്ട്.
8 എന്‍റെ ദൈവമേ, അങ്ങയുടെ ഹിതംനിറവേറ്റുകയാണ് എന്‍റെ സന്തോഷം, അങ്ങയുടെ നിയമം എന്‍റെ ഹൃദയത്തിലുണ്ട്.
9 ഞാന്‍ മഹാസഭയില്‍ വിമോചനത്തിന്‍റെ സന്തോഷവാര്‍ത്ത അറിയിച്ചു; കര്‍ത്താവേ, അങ്ങേക്കറിയാവുന്നതുപോലെ ഞാന്‍ എന്‍റെ അധരങ്ങളെഅടക്കിനിര്‍ത്തിയില്ല.
10 അവിടുത്തെ രക്ഷാകരമായ സഹായത്തെ ഞാന്‍ ഹൃദയത്തില്‍ ഒളിച്ചുവച്ചിട്ടില്ല; അങ്ങയുടെ വിശ്വസ്തതയെയുംരക്ഷയെയും പറ്റി ഞാന്‍ സംസാരിച്ചു; അവിടുത്തെ കാരുണ്യവും വിശ്വസ്തതയും മഹാസഭയില്‍ ഞാന്‍ മറച്ചുവച്ചില്ല.
11 കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഎന്നില്‍നിന്നു പിന്‍വലിക്കരുതേ! അവിടുത്തെ സ്നേഹവും വിശ്വസ്തതയും എന്നെ സംരക്ഷിക്കട്ടെ!
12 എണ്ണമറ്റ അനര്‍ഥങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; എന്‍റെ കാഴ്ച നഷ്ടപ്പെടത്തക്കവിധംഎന്‍റെ ദുഷ്കൃത്യങ്ങള്‍ എന്നെ പൊതിഞ്ഞു; അവ എന്‍റെ തലമുടിയിഴകളെക്കാള്‍ അധികമാണ്; എനിക്കു ധൈര്യം നഷ്ടപ്പെടുന്നു.
13 കര്‍ത്താവേ, എന്നെ മോചിപ്പിക്കാന്‍കനിവുണ്ടാകണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!
14 എന്‍റെ ജീവന്‍ അപഹരിക്കാന്‍ ശ്രമിക്കുന്നവര്‍ ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ! എനിക്കു ദ്രോഹം ആഗ്രഹിക്കുന്നവര്‍അപമാനിതരായി പിന്തിരിയട്ടെ!
15 ഹാ! ഹാ! എന്ന് എന്നെപരിഹസിച്ചു പറയുന്നവര്‍ലജ്ജകൊണ്ടു സ്തബ്ധരാകട്ടെ!
16 അങ്ങയെ അന്വേഷിക്കുന്നവര്‍അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെ രക്ഷയെ സ്നേഹിക്കുന്നവര്‍കര്‍ത്താവു വലിയവനാണെന്നു നിരന്തരം ഉദ്ഘോഷിക്കട്ടെ!
17 ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്; എങ്കിലും കര്‍ത്താവിന്എന്നെപ്പറ്റി കരുതലുണ്ട്; അങ്ങ് എന്‍റെ സഹായകനും വിമോചകനുമാണ്; എന്‍റെ ദൈവമേ, വൈകരുതേ!
Copyright 2008. P.O.C.
Designed and Maintained by
Jesus Youth