1
സ്വര്‍ഗവാസികളേ, കര്‍ത്താവിനെസ്തുതിക്കുവിന്‍:
മഹത്വവും ശക്തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍.2 കര്‍ത്താവിന്‍റെ മഹത്വപൂര്‍ണമായനാമത്തെ സ്തുതിക്കുവിന്‍;
വിശുദ്ധവസ്ത്രങ്ങളണിഞ്ഞ്അവിടുത്തെ ആരാധിക്കുവിന്‍.3 കര്‍ത്താവിന്‍റെ സ്വരം ജലരാശിക്കുമീതേ മുഴങ്ങുന്നു;
ജലസഞ്ചയങ്ങള്‍ക്കുമീതേമഹത്വത്തിന്‍റെ ദൈവം ഇടിനാദം മുഴക്കുന്നു.4 കര്‍ത്താവിന്‍റെ സ്വരം ശക്തി നിറഞ്ഞതാണ്;
അവിടുത്തെ ശബ്ദം പ്രതാപമുറ്റതാണ്.5 കര്‍ത്താവിന്‍റെ സ്വരം ദേവദാരുക്കളെതകര്‍ക്കുന്നു;
കര്‍ത്താവു ലബനോനിലെദേവദാരുക്കളെ ഒടിച്ചു തകര്‍ക്കുന്നു.6 അവിടുന്നു ലബനോനെ കാളക്കുട്ടിയെപ്പോലെ തുള്ളിക്കുന്നു;
സീറിയോനെ കാട്ടുപോത്തിനെപ്പോലെയും.7 കര്‍ത്താവിന്‍റെ സ്വരം അഗ്നിജ്വാലകള്‍ പുറപ്പെടുവിക്കുന്നു.8 കര്‍ത്താവിന്‍റെ സ്വരം മരുഭൂമിയെവിറകൊള്ളിക്കുന്നു;
കര്‍ത്താവു കാദെഷ്മരുഭൂമിയെ നടുക്കുന്നു.9 കര്‍ത്താവിന്‍റെ സ്വരം ഓക്കുമരങ്ങളെചുഴറ്റുന്നു;
അതു വനങ്ങളെ വൃക്ഷരഹിതമാക്കുന്നു;
അവിടുത്തെ ആലയത്തില്‍ മഹത്വം
എന്ന് എല്ലാവരും പ്രഘോഷിക്കുന്നു.10 കര്‍ത്താവു ജലസഞ്ചയത്തിനുമേല്‍സിംഹാസനസ്ഥനായിരിക്കുന്നു.
അവിടുന്ന് എന്നേക്കും രാജാവായിസിംഹാസനത്തില്‍ വാഴുന്നു.11 കര്‍ത്താവു തന്‍റെ ജനത്തിനുശക്തിപ്രദാനംചെയ്യട്ടെ! അവിടുന്നു തന്‍റെ ജനത്തെസമാധാനംനല്‍കി അനുഗ്രഹിക്കട്ടെ!
Copyright 2008. P.O.C.Designed and Maintained by Jesus Youth