1 ജനതകള്‍ ഇളകിമറിയുന്നതെന്തിന്?ജനങ്ങള്‍ എന്തിനു വ്യര്‍ഥമായിഗൂഢാലോചന നടത്തുന്നു?2 കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനും എതിരേ ഭൂമിയിലെ രാജാക്കന്‍മാര്‍ അണിനിരക്കുന്നു;
ഭരണാധിപന്‍മാര്‍ കൂടിയാലോചിക്കുന്നു.3 അവര്‍ വച്ചവിലങ്ങുകള്‍ തകര്‍ക്കാം;
അവരുടെ ചങ്ങലപൊട്ടിച്ചു മോചനം നേടാം.4 സ്വര്‍ഗത്തിലിരിക്കുന്നവന്‍ അതു കേട്ടു ചിരിക്കുന്നു;
കര്‍ത്താവ് അവരെ പരിഹസിക്കുന്നു.5 അവിടുന്ന് അവരോടു കോപത്തോടെ സംസാരിക്കും;
ക്രോധത്തോടെ അവരെ സംഭീതരാക്കും.6 എന്‍റെ വിശുദ്ധ പര്‍വതമായ സീയോനില്‍
ഞാനാണ് എന്‍റെ രാജാവിനെ
വാഴിച്ചതെന്ന് അവിടുന്ന് അരുളിച്ചെയ്യും.7 കര്‍ത്താവിന്‍റെ കല്‍പന ഞാന്‍ വിളംബരം ചെയ്യും;
അവിടുന്ന് എന്നോട് അരുളിച്ചെയ്തു:
നീ എന്‍റെ പുത്രനാണ്;
ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി.8 എന്നോടു ചോദിച്ചുകൊള്ളുക,
ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും;
ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാകും.9 ഇരുമ്പുദണ്ഡുകൊണ്ടു നീ അവരെ തകര്‍ക്കും,
മണ്‍പാത്രത്തെയെന്നപോലെ നീഅവരെ അടിച്ചുടയ്ക്കും.10 രാജാക്കന്‍മാരേ, വിവേകമുള്ളവരായിരിക്കുവിന്‍,
ഭൂമിയുടെ അധിപന്‍മാരേ, സൂക്ഷിച്ചുകൊള്ളുവിന്‍.11 ഭയത്തോടെ കര്‍ത്താവിനു ശുശ്രൂഷചെയ്യുവിന്‍;12 വിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിന്‍;
അല്ലെങ്കില്‍, അവിടുന്നു കോപിക്കുകയും
നിങ്ങള്‍ വഴിയില്‍വച്ചു നശിക്കുകയും ചെയ്യും.
അവിടുത്തെ കോപം ക്ഷണത്തില്‍ ജ്വലിക്കുന്നു.
കര്‍ത്താവില്‍ ശരണംവയ്ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
Copyright 2008. P.O.C.Designed and Maintained by Jesus Youth