സൈന്യം പലായനം ചെയ്തെന്നും സാവൂളും പുത്രന്‍മാരും മരിച്ചെന്നും കേട്ടപ്പോള്‍, താഴ്വരയില്‍ വസിച്ചിരുന്ന ഇസ്രായേല്യര്‍ തങ്ങളുടെ നഗരങ്ങള്‍ ഉപേക്ഷിച്ച് ഓടിപ്പോയി; ഫിലിസ്ത്യര്‍ അവിടെ വാസമുറപ്പിച്ചു.
1 ആകാശം ദൈവത്തിന്‍റെ മഹത്വംപ്രഘോഷിക്കുന്നു;
വാനവിതാനം അവിടുത്തെ കരവേലയെവിളംബരം ചെയ്യുന്നു.2 പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു;
രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു.3 ഭാഷണമില്ല, വാക്കുകളില്ല,ശബ്ദംപോലും കേള്‍ക്കാനില്ല.4 എന്നിട്ടും അവയുടെ സ്വരംഭൂമിയിലെങ്ങും വ്യാപിക്കുന്നു;
അവയുടെ വാക്കുകള്‍ ലോകത്തിന്‍റെ അതിര്‍ത്തിയോളം എത്തുന്നു;
അവിടെ സൂര്യന് ഒരു കൂടാരം അവിടുന്ന് നിര്‍മിച്ചിരിക്കുന്നു.5 മണവറയില്‍നിന്നു മണവാളനെന്നപോലെസൂര്യന്‍ അതില്‍നിന്നു പുറത്തുവരുന്നു;
മല്ലനെപ്പോലെ പ്രസന്നതയോടെഅവന്‍ ഓട്ടം ആരംഭിക്കുന്നു.6 ആകാശത്തിന്‍റെ ഒരറ്റത്ത് അവന്‍ ഉദിക്കുന്നു;
മറ്റേയറ്റത്ത് അവന്‍റെ അയനം പൂര്‍ത്തിയാകുന്നു;
അവന്‍റെ ചൂടില്‍നിന്ന് ഒളിക്കാന്‍ഒന്നിനും കഴിയുകയില്ല.7 കര്‍ത്താവിന്‍റെ നിയമം അവികലമാണ്;
അത് ആത്മാവിനു പുതുജീവന്‍ പകരുന്നു.8 കര്‍ത്താവിന്‍റെ സാക്ഷ്യം വിശ്വാസ്യമാണ്;
അതു വിനീതരെ വിജ്ഞാനികളാക്കുന്നു:
കര്‍ത്താവിന്‍റെ കല്‍പനകള്‍നീതിയുക്തമാണ്;
അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
കര്‍ത്താവിന്‍റെ പ്രമാണം വിശുദ്ധമാണ്;
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.9 ദൈവഭക്തി നിര്‍മലമാണ്; അത് എന്നേക്കും നിലനില്‍ക്കുന്നു;
കര്‍ത്താവിന്‍റെ വിധികള്‍ സത്യമാണ്;
അവ തികച്ചും നീതിപൂര്‍ണമാണ്.10 അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യമാണ്;
അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്.11 അവതന്നെയാണ് ഈ ദാസനെ പ്രബോധിപ്പിക്കുന്നത്;
അവ പാലിക്കുന്നവനു വലിയ സമ്മാനം ലഭിക്കും.12 എന്നാല്‍, സ്വന്തം തെറ്റുകള്‍മനസ്സിലാക്കാന്‍ ആര്‍ക്കു കഴിയും?
അറിയാതെ പറ്റുന്ന വീഴ്ചകളില്‍നിന്ന്എന്നെ ശുദ്ധീകരിക്കണമേ!13 ബോധപൂര്‍വം ചെയ്യുന്ന തെറ്റുകളില്‍നിന്ന്
ഈ ദാസനെ കാത്തുകൊള്ളണമേ!
അവ എന്നില്‍ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ;
അപ്പോള്‍ ഞാന്‍ നിര്‍മലനായിരിക്കും;
മഹാപരാധങ്ങളില്‍നിന്നു ഞാന്‍ വിമുക്തനായിരിക്കും.14 എന്‍റെ അഭയശിലയും വിമോചകനും ആയ കര്‍ത്താവേ! എന്‍റെ അധരങ്ങളിലെ വാക്കുകളുംഹൃദയത്തിലെ വിചാരങ്ങളും
അങ്ങയുടെ ദൃഷ്ടിയില്‍ സ്വീകാര്യമായിരിക്കട്ടെ!
Copyright 2008. P.O.C.Designed and Maintained by Jesus Youth