കത്താവിനെ സ്തുതിക്കുവിന്‍; ആകാശത്തുനിന്നു കര്‍ത്താവിനെസ്തുതിക്കുവിന്‍. ഉന്നതങ്ങളില്‍അവിടുത്തെ സ്തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 148:1
Testament
Book
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അധ്യായങ്ങള്‍:
ആമുഖം
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
സങ്കീര്‍ത്തനങ്ങള്‍17
നിഷ്കളങ്കന്‍റെ പ്രതിഫലം
1 കര്‍ത്താവേ, എന്‍റെ ന്യായം കേള്‍ക്കണമേ! എന്‍റെ നിലവിളി ശ്രദ്ധിക്കണമേ! നിഷ്കപടമായ എന്‍റെ അധരങ്ങളില്‍നിന്നുള്ള പ്രാര്‍ഥന ശ്രവിക്കണമേ!
2 എന്‍റെ വിധി അങ്ങയുടെ സന്നിധിയില്‍നിന്നു പുറപ്പെടട്ടെ! അങ്ങയുടെ കണ്ണുന്യായം കാണുമാറാകട്ടെ!
3 അവിടുന്ന് എന്‍റെ ഹൃദയം പരിശോധിച്ചാല്‍, രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചാല്‍, അങ്ങ് എന്നെ ഉരച്ചുനോക്കിയാല്‍, എന്നില്‍ തിന്‍മ കണ്ടെണ്ടത്തുകയില്ല; എന്‍റെ അധരങ്ങള്‍ പ്രമാണം ലംഘിക്കുകയില്ല.
4 മറ്റുള്ളവര്‍ ചെയ്യുന്നതുപോലെഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചിട്ടില്ല. അങ്ങയുടെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വചനം ഞാന്‍ അനുസരിച്ചു; അക്രമികളുടെ പാതയില്‍നിന്നു ഞാന്‍ ഒഴിഞ്ഞുനിന്നു.
5 എന്‍റെ കാലടികള്‍ അങ്ങയുടെപാതയില്‍ത്തന്നെ പതിഞ്ഞു; എന്‍റെ പാദങ്ങള്‍ വഴുതിയില്ല.
6 ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും; അങ്ങു ചെവിചായിച്ച് എന്‍റെ വാക്കുകള്‍ ശ്രവിക്കണമേ!
7 തന്‍റെ വലത്തുകൈയില്‍ അഭയം തേടുന്നവരെ ശത്രുക്കളില്‍നിന്നു കാത്തുകൊള്ളുന്ന രക്ഷകാ, അങ്ങയുടെ കാരുണ്യംവിസ്മയകരമായി പ്രദര്‍ശിപ്പിക്കണമേ!
8 കണ്ണിന്‍റെ കൃഷ്ണമണിപോലെഎന്നെ കാത്തുകൊള്ളണമേ! അങ്ങയുടെ ചിറകിന്‍റെ നിഴലില്‍എന്നെ മറച്ചുകൊള്ളണമേ!
9 എന്നെ ഞെരുക്കുന്ന ദുഷ്ടരില്‍നിന്നും എന്നെ വളഞ്ഞിരിക്കുന്നകൊടുംശത്രുക്കളില്‍നിന്നുംഎന്നെ രക്ഷിക്കണമേ!
10 അവരുടെ ഹൃദയത്തില്‍ അനുകമ്പയില്ല; അവരുടെ അധരങ്ങള്‍ വന്‍പുപറയുന്നു.
11 അവര്‍ എന്നെ അനുധാവനം ചെയ്യുന്നു; ഇതാ, എന്നെ വളഞ്ഞുകഴിഞ്ഞു, എന്നെ നിലംപതിപ്പിക്കാന്‍ അവര്‍എന്‍റെ മേല്‍ കണ്ണുവച്ചിരിക്കുന്നു.
12 കടിച്ചുചീന്താന്‍ വെമ്പുന്നസിംഹത്തെപ്പോലെയാണവര്‍; പതിയിരിക്കുന്നയുവസിംഹത്തെപ്പോലെതന്നെ.
13 കര്‍ത്താവേ! എഴുന്നേറ്റ് അവരെഎതിര്‍ത്തു തോല്‍പിക്കണമേ! അങ്ങയുടെ വാള്‍ നീചനില്‍നിന്ന്എന്നെ രക്ഷിക്കട്ടെ.
14 ഇഹലോകജീവിതം മാത്രംഓഹരിയായി കരുതുന്ന മര്‍ത്യരില്‍നിന്ന് അങ്ങയുടെ കരം എന്നെ രക്ഷിക്കട്ടെ! അങ്ങ് അവര്‍ക്കുവേണ്ടിഒരുക്കിയിരിക്കുന്നവകൊണ്ട്അവരുടെ വയര്‍ നിറയട്ടെ! അവരുടെ സന്തതികള്‍ക്കുംസമൃദ്ധമായി ലഭിക്കട്ടെ! മിച്ചമുള്ളത് അവരുടെ പേരക്കിടാങ്ങള്‍ക്കുവേണ്ടി നീക്കിവ
15 നീതിനിമിത്തം ഞാന്‍ അങ്ങയുടെമുഖം ദര്‍ശിക്കും; ഉണരുമ്പോള്‍ ഞാന്‍ അങ്ങയുടെ രൂപം കണ്ടു തൃപ്തിയടയും.
Copyright 2008. P.O.C.
Designed and Maintained by
Jesus Youth