1 കര്‍ത്താവിനു നന്ദി പറയുവിന്‍;അവിടുന്നു നല്ലവനാണ്;
അവിടുത്തെ കാരുണ്യം അനന്തമാണ്.2 ദേവന്‍മാരുടെ ദൈവത്തിനു നന്ദിപറയുവിന്‍;
അവിടുത്തെ കാരുണ്യം അനന്തമാണ്.3 നാഥന്‍മാരുടെ നാഥനു നന്ദിപറയുവിന്‍;
അവിടുത്തെ കാരുണ്യം അനന്തമാണ്.4 അവിടുന്നു മാത്രമാണ് അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കാന്‍ കഴിയുന്നവന്‍;
അവിടുത്തെ കാരുണ്യം അനന്തമാണ്.5 ജ്ഞാനംകൊണ്ട് അവിടുന്ന്ആകാശത്തെ സൃഷ്ടിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.6 അവിടുന്നു സമുദ്രത്തിനുമേല്‍ഭൂമിയെ വിരിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.7 അവിടുന്നു മഹാദീപങ്ങളെ സൃഷ്ടിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.8 പകലിനെ ഭരിക്കാന്‍ അവിടുന്നുസൂര്യനെ സൃഷ്ടിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.9 രാത്രിയെ ഭരിക്കാന്‍ ചന്ദ്രനെയുംനക്ഷത്രങ്ങളെയും സൃഷ്ടിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.10 ഈജിപ്തിലെ ആദ്യജാതരെഅവിടുന്നു സംഹരിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.11 അവിടുന്ന് അവരുടെയിടയില്‍നിന്ന്ഇസ്രായേലിനെ മോചിപ്പിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.12 കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലും അവിടുന്ന് അവരെ മോചിപ്പിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.13 അവിടുന്നു ചെങ്കടലിനെ രണ്ടായി വിഭജിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.14 അതിന്‍റെ നടുവിലൂടെ അവിടുന്ന്ഇസ്രായേലിനെ നടത്തി;
അവിടുത്തെ കാരുണ്യം അനന്തമാണ്.15 ഫറവോയെയും അവന്‍റെ സൈന്യത്തെയും അവിടുന്നു ചെങ്കടലില്‍ ആഴ്ത്തി;
അവിടുത്തെ കാരുണ്യം അനന്തമാണ്.16 തന്‍റെ ജനത്തെ അവിടുന്നുമരുഭൂമിയിലൂടെ നയിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.17 മഹാരാജാക്കന്‍മാരെ അവിടുന്നു സംഹരിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.18 കീര്‍ത്തിയുറ്റ രാജാക്കന്‍മാരെഅവിടുന്നു നിഗ്രഹിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.19 അമോര്യരാജാവായ സീഹോനെ അവിടുന്നു വധിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.20 ബാഷാന്‍രാജാവായ ഓഗിനെ അവിടുന്നു സംഹരിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.21 അവിടുന്ന് അവരുടെ നാട്അവകാശമായി നല്‍കി;
അവിടുത്തെ കാരുണ്യം അനന്തമാണ്.22 അവിടുന്നു തന്‍റെ ദാസനായ ഇസ്രായേലിന്
അത് അവകാശമായി നല്‍കി;
അവിടുത്തെ കാരുണ്യം അനന്തമാണ്.23 നമ്മുടെ ദുഃസ്ഥിതിയില്‍അവിടുന്നു നമ്മെ ഓര്‍ത്തു;
അവിടുത്തെ കാരുണ്യം അനന്തമാണ്.24 അവിടുന്നു നമ്മെ ശത്രുക്കളില്‍നിന്നു രക്ഷിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.25 അവിടുന്ന് എല്ലാ ജീവികള്‍ക്കുംആഹാരം കൊടുക്കുന്നു;
അവിടുത്തെ കാരുണ്യം അനന്തമാണ്.26 സ്വര്‍ഗസ്ഥനായ ദൈവത്തിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്.
Copyright 2008. P.O.C.Designed and Maintained by Jesus Youth