1
ഇസ്രായേല്‍ പറയട്ടെ, കര്‍ത്താവുനമ്മുടെ പക്ഷത്തില്ലായിരുന്നെങ്കില്‍,2 ജനങ്ങള്‍ നമുക്കെതിരേ ഉയര്‍ന്നപ്പോള്‍,
കര്‍ത്താവു നമ്മോടുകൂടെ ഇല്ലായിരുന്നെങ്കില്‍,3 അവരുടെ കോപം നമുക്കെതിരേ ജ്വലിച്ചപ്പോള്‍,
അവര്‍ നമ്മെ ജീവനോടെവിഴുങ്ങിക്കളയുമായിരുന്നു.4 ജലപ്രവാഹം നമ്മെ ഒഴുക്കിക്കളയുമായിരുന്നു;
മലവെള്ളം നമ്മെ മൂടിക്കളയുമായിരുന്നു.5 ആര്‍ത്തിരമ്പുന്ന പ്രവാഹം നമ്മുടെമേല്‍കവിഞ്ഞൊഴുകുമായിരുന്നു.6 നമ്മെ അവരുടെ പല്ലിന്ഇരയായിക്കൊടുക്കാതിരുന്ന കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!7 വേടന്‍റെ കെണിയില്‍നിന്നുപക്ഷിയെന്നപോലെ നമ്മള്‍ രക്ഷപെട്ടു;
കെണി തകര്‍ന്നു നാം രക്ഷപെട്ടു.8 ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവിന്‍റെ നാമത്തിലാണു നമ്മുടെ ആശ്രയം.
Copyright 2008. P.O.C.Designed and Maintained by Jesus Youth