1
ഞാന്‍ കര്‍ത്താവില്‍ അഭയം തേടുന്നു;
പക്ഷിയെപ്പോലെ പര്‍വതങ്ങളില്‍പോയി ഒളിക്കുക എന്ന്
നിങ്ങള്‍ക്കെന്നോട് എങ്ങനെ പറയാന്‍ കഴിയും?2 നിഷ്കളങ്കഹൃദയരെ ഇരുട്ടത്തെയ്യാന്‍ വേണ്ടി ദുഷ്ടന്‍മാര്‍ വില്ലുകുലച്ച്അമ്പു തൊടുത്തിരിക്കുന്നു.3 അടിത്തറ തകര്‍ന്നാല്‍ നീതിമാന്‍ എന്തുചെയ്യും?4 കര്‍ത്താവു തന്‍റെ വിശുദ്ധ മന്ദിരത്തിലുണ്ട്;
അവിടുത്തെ സിംഹാസനംസ്വര്‍ഗത്തിലാണ്.
അവിടുത്തെ കണ്ണുകള്‍ മനുഷ്യമക്കളെ കാണുന്നു;
അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.5 കര്‍ത്താവു നീതിമാനെയുംദുഷ്ടനെയും പരിശോധിക്കുന്നു;
അക്രമം ഇഷ്ടപ്പെടുന്നവനെഅവിടുന്നു വെറുക്കുന്നു.6 ദുഷ്ടരുടെമേല്‍ അവിടുന്നു തീക്കനലും ഗന്ധകവും വര്‍ഷിക്കും;
അവരുടെ പാനപാത്രം നിറയെഉഷ്ണക്കാറ്റായിരിക്കും.7 കര്‍ത്താവു നീതിമാനാണ്; അവിടുന്നു നീതിയുക്തമായപ്രവൃത്തികള്‍ ഇഷ്ടപ്പെടുന്നു; പരമാര്‍ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും.
Copyright 2008. P.O.C.Designed and Maintained by Jesus Youth