Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
പിന്നീട് അവന്‍ റാഹേലിനെ ചുംബിക്കുകയും ഉറക്കെ കരയുകയും ചെയ്തു.
ഉല്‍പത്തി 29:11

പഴയ നിയമം

   

സുഭാഷിതങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31     
   

സുഭാഷിതങ്ങള്‍4

ജ്ഞാനസമ്പാദനം അഭികാമ്യം

1 മക്കളേ, പിതാവിന്‍റെ പ്രബോധനം കേള്‍ക്കുവിന്‍. അതില്‍ ശ്രദ്ധിച്ച് അറിവു നേടുവിന്‍,2 ഞാന്‍ നിങ്ങള്‍ക്കു സദുപദേശങ്ങള്‍ നല്‍കുന്നു; എന്‍റെ പാഠങ്ങള്‍ തള്ളിക്കളയരുത്.3 ഞാന്‍ അമ്മയ്ക്ക് ഏക സന്താനമായി ഇളംപ്രായത്തില്‍ പിതാവിനോടൊപ്പംകഴിയവേ,4 അവന്‍ എന്നെ ഇപ്രകാരം പഠിപ്പിച്ചു: നിന്‍റെ ഹൃദയം എന്‍റെ വാക്കുകള്‍മുറുകെപ്പിടിക്കട്ടെ; എന്‍റെ കല്‍പനകള്‍ പാലിച്ചാല്‍ നീ ജീവിക്കും.5 വിജ്ഞാനവും ഉള്‍ക്കാഴ്ചയും നേടുക;എന്‍റെ വാക്കുകള്‍ വിസ്മരിക്കരുത്; അവയില്‍നിന്നു വ്യതിചലിക്കയുമരുത്.6 ജ്ഞാനം ഉപേക്ഷിക്കരുത്;അവള്‍ നിന്നെ കാത്തുകൊള്ളും. അവളെ സ്നേഹിക്കുക;അവള്‍ നിന്നെ സംരക്ഷിക്കും.7 ജ്ഞാനം സമ്പാദിക്കുകയാണ്സര്‍വപ്രധാനം. എന്തു ത്യജിച്ചും ജ്ഞാനം സമ്പാദിക്കുക.8 അവളെ അമൂല്യമായി കരുതുക;അവള്‍ നിനക്ക് ഉയര്‍ച്ച നല്‍കും. അവളെ പുണരുക;അവള്‍ നിന്നെ ആദരിക്കും.9 അവള്‍ നിന്‍റെ ശിരസ്സില്‍മനോഹരമായ പൂമാലയണിയിക്കും; നിനക്കു മഹത്വത്തിന്‍റെ കിരീടം നല്‍കും.10 മകനേ, എന്‍റെ വാക്ക് നിന്‍റെ ഹൃദയത്തില്‍ പതിയട്ടെ; അപ്പോള്‍ നിനക്കു ദീര്‍ഘായുസ്സുണ്ടാകും.11 ഞാന്‍ ജ്ഞാനത്തിന്‍റെ വഴിനിന്നെ പഠിപ്പിച്ചു; സത്യസന്ധതയുടെ പാതകളില്‍നിന്നെ നയിച്ചു.12 നടക്കുമ്പോള്‍ നിന്‍റെ കാലിടറുകയില്ല.ഓടുമ്പോള്‍ വീഴുകയുമില്ല.13 എന്‍റെ ഉപദേശം മുറുകെപ്പിടിക്കുക;അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക;അതു നിന്‍റെ ജീവനാണ്.14 ദുഷ്ടരുടെ പാതയില്‍ പ്രവേശിക്കരുത്;ദുര്‍ജനങ്ങളുടെ മാര്‍ഗത്തില്‍ചരിക്കയുമരുത്.15 അതില്‍നിന്നൊഴിഞ്ഞു നില്‍ക്കുക;അതില്‍ സഞ്ചരിക്കരുത്; അതില്‍നിന്ന് അകന്നുമാറി കടന്നുപോവുക.16 എന്തെന്നാല്‍ തെറ്റുചെയ്യാതെ അവര്‍ക്ക്ഉറക്കം വരില്ല; ആരെയെങ്കിലും തട്ടിവീഴ്ത്തിയില്ലെങ്കില്‍ അവര്‍ക്കു നിദ്രനഷ്ടപ്പെടുന്നു.17 കാരണം, അവര്‍ ദുഷ്ടതയുടെഅപ്പം ഭക്ഷിക്കുകയും അക്രമത്തിന്‍റെ വീഞ്ഞ് കുടിക്കുകയും ചെയ്യുന്നു.18 എന്നാല്‍, നീതിമാന്‍മാരുടെ പാതപൂര്‍വാഹ്നത്തിലെ വെയില്‍പോലെ പ്രകാശം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതാണ്.19 ദുഷ്ടരുടെ മാര്‍ഗം സാന്ദ്രതമസ്സുപോലെയാണ്; എവിടെ തട്ടിവീഴുമെന്ന് അവര്‍ക്കറിഞ്ഞുകൂടാ.20 മകനേ, എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക; എന്‍റെ മൊഴികള്‍ക്കു ചെവിതരുക.21 അവനിന്‍റെ ദൃഷ്ടിപഥത്തില്‍നിന്നുമാഞ്ഞുപോകാതിരിക്കട്ടെ; അവനിന്‍റെ ഹൃദയത്തില്‍ സൂക്ഷിക്കുക.22 എന്തെന്നാല്‍, അവയെ ഉള്‍ക്കൊള്ളുന്നവന് അവ ജീവനും, അവന്‍റെ ശരീരത്തിന് ഔഷധവുമാണ്.23 നിന്‍റെ ഹൃദയത്തെ ജാഗരൂകതയോടെകാത്തുസൂക്ഷിക്കുക; ജീവന്‍റെ ഉറവകള്‍അതില്‍നിന്നാണൊഴുകുന്നത്.24 വക്രമായ സംസാരം നിന്നില്‍നിന്നകറ്റിക്കളയുക; കുടിലഭാഷണത്തെ ദൂരെയകറ്റുക.25 നിന്‍റെ ദൃഷ്ടി അവക്രമായിരിക്കട്ടെ;നിന്‍റെ നോട്ടം മുന്‍പോട്ടു മാത്രമായിരിക്കട്ടെ.26 നീ നടക്കുന്ന വഴികള്‍ ഉത്തമമെന്ന് ഉറപ്പിക്കുക; അപ്പോള്‍ അവ സുരക്ഷിതമായിരിക്കും.27 വലത്തോട്ടോ ഇടത്തോട്ടോവ്യതിചലിക്കരുത്; തിന്‍മയില്‍ കാലൂന്നുകയും അരുത്.