Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ടനിറയെ അവര്‍ ശേഖരിച്ചു.
ലൂക്കാ 9:17

പഴയ നിയമം

   

സുഭാഷിതങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31     
   

സുഭാഷിതങ്ങള്‍27

1 നാളെയെച്ചൊല്ലി അഹങ്കരിക്കേണ്ടാ,ഒരു ദിവസംകൊണ്ട് എന്തുസംഭവിക്കാമെന്നു നീ അറിയുന്നില്ല.2 ആത്മപ്രശംസ ചെയ്യരുത്. മറ്റുള്ളവര്‍ നിന്നെ പ്രശംസിക്കട്ടെ. അന്യന്‍റെ നാവാണ്, നിന്‍േറതല്ല,അതു ചെയ്യേണ്ടത്.3 കല്ലിനു ഭാരമുണ്ട്, മണലിനും ഭാരമുണ്ട്; എന്നാല്‍, ഭോഷന്‍റെ പ്രകോപനം ഇവരണ്ടിനെയുംകാള്‍ ഭാരമുള്ളതത്രേ.4 ക്രോധം ക്രൂരമാണ്; കോപം അനിയന്ത്രിതമാണ്; എന്നാല്‍, അസൂയയെ നേരിടാന്‍ആര്‍ക്കാണു കഴിയുക?5 തുറന്ന കുറ്റപ്പെടുത്തലാണു നിഗൂഢമായ സ്നേഹത്തെക്കാള്‍ മെച്ചം.6 സ്നേഹിതന്‍മുറിപ്പെടുത്തുന്നത്ആത്മാര്‍ഥത നിമിത്തമാണ്; ശത്രുവാകട്ടെ നിന്നെ തെരുതെരെചുംബിക്കുകമാത്രം ചെയ്യുന്നു.7 ഉണ്ടുനിറഞ്ഞവനു തേന്‍പോലുംമടുപ്പുണ്ടാക്കുന്നു; വിശക്കുന്നവനു കയ്പും മധുരമായി തോന്നുന്നു.8 വീടുവിട്ട് അലയുന്നവന്‍ കൂടുവിട്ടലയുന്ന പക്ഷിയെപ്പോലെയാണ്.9 തൈലവും സുഗന്ധദ്രവ്യവുംഹൃദയത്തെ സന്തോഷിപ്പിക്കുന്നു; അപ്പോഴും ക്ലേശങ്ങള്‍ ആത്മാവിനെഉലച്ചുകൊണ്ടിരിക്കുന്നു.10 സ്വന്തം സ്നേഹിതനെയും പിതാവിന്‍റെ സ്നേഹിതനെയും പരിത്യജിക്കരുത്; ആപത്തുവരുമ്പോള്‍ സഹോദരന്‍റെഭവനത്തില്‍ പോവുകയുമരുത്. അടുത്തുള്ള അയല്‍ക്കാരനാണ് അകലെയുള്ള സഹോദരനെക്കാള്‍ മെച്ചം.11 മകനേ, നീ ജ്ഞാനിയാവുക, അങ്ങനെ എന്നെ സന്തോഷിപ്പിക്കുക. എന്നെ കുറ്റപ്പെടുത്തുന്നവനു മറുപടികൊടുക്കാന്‍ അപ്പോള്‍ എനിക്കു സാധിക്കും.12 വിവേകി ആപത്തു കണ്ടറിഞ്ഞ്ഒഴിഞ്ഞുമാറുന്നു; അല്‍പബുദ്ധി അതിലേക്കു ചെന്ന്ശിക്ഷ അനുഭവിക്കുന്നു.13 അന്യനു ജാമ്യം നില്‍ക്കുന്നവന്‍റെ കുപ്പായം കൈവശപ്പെടുത്തിക്കൊള്ളുക; പരദേശികള്‍ക്കു ജാമ്യം നില്‍ക്കുന്നവനോട് പണയം വാങ്ങിക്കൊള്ളുക.14 അതിരാവിലെ അയല്‍ക്കാരന് ഉച്ചത്തില്‍ നേരുന്ന അനുഗ്രഹം ശാപമായി ഗണിക്കും.15 ദിവസംമുഴുവന്‍ പെയ്തുകൊണ്ടിരിക്കുന്ന ചാറ്റല്‍മഴയും കലഹപ്രിയയായ ഭാര്യയും ഒന്നുപോലെതന്നെ.16 അവളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്കാറ്റിനെ പിടിച്ചടക്കാന്‍തുനിയുന്നതുപോലെയോ, കൈയില്‍ എണ്ണ മുറുക്കിപ്പിടിക്കാന്‍ശ്രമിക്കുന്നതുപോലെയോ, ആണ്.17 ഇരുമ്പ് ഇരുമ്പിനു മൂര്‍ച്ച കൂട്ടുന്നു; ഒരുവന്‍ അപരന്‍റെ ബുദ്ധിക്കുമൂര്‍ച്ച കൂട്ടുന്നു.18 അത്തിമരം വളര്‍ത്തുന്നവന്‍ അതിന്‍റെ പഴം തിന്നും; യജമാനനെ ശുശ്രൂഷിക്കുന്നവന്‍ബഹുമാനിക്കപ്പെടും.19 വെള്ളത്തില്‍ മുഖം പ്രതിബിംബിക്കുന്നതു പോലെ മനുഷ്യന്‍റെ മനസ്സ് അവനെത്തന്നെ പ്രതിഫലിപ്പിക്കുന്നു.20 പാതാളവും നരകവും ഒരിക്കലുംതൃപ്തിയടയുന്നില്ല; മനുഷ്യന്‍റെ കണ്ണുകള്‍ ഒരിക്കലുംസംതൃപ്തമാകുന്നില്ല.21 വെള്ളിയുടെ മാറ്റ് മൂശയിലൂടെയുംസ്വര്‍ണത്തിന്‍റെ മാറ്റ്ചൂളയിലൂടെയുമെന്നപോലെ, മനുഷ്യന്‍റെ മാറ്റ് അവനു ലഭിക്കുന്ന പ്രശംസയിലൂടെ നിര്‍ണയിക്കപ്പെടുന്നു.22 ഭോഷനെ ധാന്യത്തോടൊപ്പം ഉരലിലിട്ട്ഇടിച്ചാലും അവന്‍റെ ഭോഷത്തംവിട്ടുമാറുകയില്ല.23 നിന്‍റെ ആട്ടിന്‍പറ്റങ്ങളെ ശരിക്കുനോക്കിക്കൊള്ളുക; കന്നുകാലികളെ സശ്രദ്ധം പാലിക്കുക;24 എന്തെന്നാല്‍, സമ്പത്ത് എന്നേക്കുംനിലനില്‍ക്കുകയില്ല. കിരീടം എല്ലാ തലമുറകളിലുംനിലനില്‍ക്കാറുണ്ടോ?25 പുല്ലു തീര്‍ന്നുപോകുന്നു; പുതിയത് മുളച്ചുവരുന്നു; കുന്നിന്‍പുറങ്ങളിലെ പച്ചപ്പുല്ല് ശേഖരിക്കപ്പെടുന്നു.26 അപ്പോള്‍ ആട്ടിന്‍കുട്ടികള്‍ ഉടുപ്പിനുള്ള വകയും കോലാടുകള്‍ നിലത്തിനുള്ള വിലയും നിനക്കു നേടിത്തരും.27 നിനക്കും കുടുംബത്തിനും വേണ്ടത്രപാലും പരിചാരികമാരെപോറ്റാനുള്ള വകയും ലഭിക്കും.