മെറാറിയുടെ പുത്രന്‍മാര്‍ കൂടാരത്തിന്‍റെ ചട്ടക്കൂട്, അഴികള്‍, തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, മറ്റുപകരണങ്ങള്‍ ഇവയുമായി ബന്ധപ്പെടുന്ന എല്ലാ ജോലികളും ചെയ്യണം.
സംഖ്യ 3:36
Testament
Book
പഴയ നിയമം
സുഭാഷിതങ്ങള്‍
അധ്യായങ്ങള്‍:
ആമുഖം
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
സുഭാഷിതങ്ങള്‍11
1 കള്ളത്രാസ് കര്‍ത്താവ് വെറുക്കുന്നു; ന്യായമായ തൂക്കം അവിടുത്തെസന്തോഷിപ്പിക്കുന്നു.
2 അഹങ്കാരത്തിന്‍റെ പിന്നാലെ അപമാനമുണ്ട്; വിനയമുള്ളവരോടുകൂടെ ജ്ഞാനവും.
3 സത്യസന്ധരുടെ വിശ്വസ്തത അവര്‍ക്കു വഴികാട്ടുന്നു; വഞ്ചകരുടെ വക്രത അവരെ നശിപ്പിക്കുന്നു.
4 ക്രോധത്തിന്‍റെ ദിനത്തില്‍ സമ്പത്തുപ്രയോജനപ്പെടുകയില്ല.
5 നീതി മരണത്തില്‍നിന്നു മോചിപ്പിക്കുന്നു. നിഷ്കളങ്കന്‍റെ നീതി അവനെനേര്‍വഴിക്കു നടത്തുന്നു; ദുഷ്ടന്‍ തന്‍റെ ദുഷ്ടത നിമിത്തംനിപതിക്കുന്നു.
6 സത്യസന്ധരുടെ നീതി അവരെമോചിപ്പിക്കുന്നു; ദുഷ്ടരെ അവരുടെ അത്യാഗ്രഹംഅടിമകളാക്കുന്നു.
7 ദുഷ്ടന്‍റെ പ്രത്യാശ മരണത്തോടെ നശിക്കും; അധര്‍മിയുടെ പ്രതീക്ഷവ്യര്‍ഥമായിത്തീരും.
8 നീതിമാന്‍ ദുരിതത്തില്‍നിന്ന്മോചിപ്പിക്കപ്പെടുന്നു; ദുഷ്ടന്‍ അതില്‍ കുടുങ്ങുകയും ചെയ്യുന്നു.
9 അധര്‍മി വാക്കുകൊണ്ട്അയല്‍ക്കാരനെ നശിപ്പിക്കും; നീതിമാന്‍ വിജ്ഞാനം നിമിത്തംവിമോചിതനാകും.
10 നീതിമാന്‍മാരുടെ ക്ഷേമത്തില്‍നഗരം ആഹ്ലാദിക്കുന്നു; ദുഷ്ടരുടെ നാശത്തില്‍ സന്തോഷത്തിന്‍റെ ആര്‍പ്പുവിളി മുഴങ്ങുന്നു.
11 സത്യസന്ധരുടെമേലുള്ള അനുഗ്രഹത്താല്‍ നഗരം ഉത്കര്‍ഷംപ്രാപിക്കുന്നു; ദുഷ്ടരുടെ വാക്കുനിമിത്തം അത്അധഃപതിക്കുന്നു;
12 അയല്‍ക്കാരനെ പുകഴ്ത്തിപ്പറയുന്നവന്‍ ബുദ്ധിശൂന്യനാണ്; ആലോചനാശീലമുള്ളവന്‍നിശ്ശബ്ദത പാലിക്കുന്നു.
13 ഏഷണി പറഞ്ഞുനടക്കുന്നവന്‍രഹസ്യം പരസ്യമാക്കുന്നു; വിശ്വസ്തന്‍ രഹസ്യം സൂക്ഷിക്കുന്നു.
14 മാര്‍ഗദര്‍ശനമില്ലാഞ്ഞാല്‍ ജനതനിലംപതിക്കും; ഉപദേഷ്ടാക്കള്‍ ധാരാളമുണ്ടെങ്കില്‍സുരക്ഷിതത്വമുണ്ട്.
15 അന്യന് ജാമ്യം നില്‍ക്കുന്നവന്‍ദുഃഖിക്കേണ്ടിവരും; ജാമ്യം നില്‍ക്കാത്തവന്‍ സുരക്ഷിതനാണ്.
16 ശാലീനയായ സ്ത്രീ ആദരം നേടുന്നു; ബലവാന്‍ സമ്പത്തും.
17 ദയാശീലന്‍ തനിക്കുതന്നെ ഗുണം ചെയ്യുന്നു; ക്രൂരന്‍ തനിക്കുതന്നെ ഉപദ്രവംവരുത്തിവയ്ക്കുന്നു;
18 ദുഷ്ടന്‍റെ പ്രതിഫലം അവനെ വഞ്ചിക്കുന്നു; നീതി വിതയ്ക്കുന്നവന്‍റെ പ്രതിഫലംസുനിശ്ചിതമാണ്.
19 നീതിയില്‍ നിലനില്‍ക്കുന്നവന്‍ ജീവിക്കും; തിന്‍മയെ പിന്തുടരുന്നവന്‍മരിക്കും.
20 വികടബുദ്ധികള്‍ കര്‍ത്താവിന്വെറുപ്പുളവാക്കുന്നു; നിഷ്കളങ്കര്‍ അവിടുത്തെസന്തോഷിപ്പിക്കുന്നു.
21 തിന്‍മ ചെയ്യുന്നവനു തീര്‍ച്ചയായുംശിക്ഷ ലഭിക്കും; നീതിമാന് മോചനവും.
22 വകതിരിവില്ലാത്ത സുന്ദരി,പന്നിയുടെ സ്വര്‍ണമൂക്കുത്തിക്കുതുല്യയാണ്.
23 നീതിമാന്‍മാരുടെ ആഗ്രഹംനന്‍മയിലേ ചെല്ലൂ; ദുഷ്ടരുടെ പ്രതീക്ഷ ക്രോധത്തിലും.
24 ഒരാള്‍ ഉദാരമായി നല്‍കിയിട്ടുംകൂടുതല്‍ ധനികനാകുന്നു; നല്‍കേണ്ടതു പിടിച്ചുവച്ചിട്ടുംമറ്റൊരുവന്‍റെ ദാരിദ്ര്യം വര്‍ധിക്കുന്നു.
25 ഉദാരമായി ദാനം ചെയ്യുന്നവന്‍ സമ്പന്നനാകും; ദാഹജലം കൊടുക്കുന്നവന് ദാഹജലം കിട്ടും.
26 ധാന്യം പൂഴ്ത്തിവയ്ക്കുന്നവനെജനങ്ങള്‍ ശപിക്കുന്നു; അതു വില്‍പനയ്ക്കു വയ്ക്കുന്നവനെഅവര്‍ അനുഗ്രഹിക്കുന്നു.
27 നന്‍മയെ ജാഗരൂകതയോടെ അന്വേഷിക്കുന്നവര്‍ അനുഗ്രഹത്തെയാണ്അന്വേഷിക്കുന്നത്. തിന്‍മയെ തിരയുന്നവനു തിന്‍മതന്നെവന്നുകൂടുന്നു.
28 ധനത്തെ ആശ്രയിക്കുന്നവന്‍ കൊഴിഞ്ഞുവീഴും; നീതിമാന്‍ പച്ചിലപോലെ തഴയ്ക്കും.
29 കുടുംബദ്രോഹിക്ക് ഒന്നുംബാക്കിയുണ്ടാവുകയില്ല; ഭോഷന്‍ വിവേകിയുടെ ദാസനായിരിക്കും.
30 നീതിയുടെ ഫലം ജീവന്‍റെ വൃക്ഷമാണ്; അക്രമം ജീവനൊടുക്കുന്നു.
31 നീതിമാന്‍ കഷ്ടിച്ചു മാത്രമേരക്ഷപെടുന്നുള്ളുവെങ്കില്‍ ദുഷ്ടന്‍റെയും പാപിയുടെയുംസ്ഥിതി എന്തായിരിക്കും?
Copyright 2008. P.O.C.
Designed and Maintained by
Jesus Youth