ഞാന്‍ രാവിലെ കുഞ്ഞിനു മുലകൊടുക്കുവാന്‍ എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ചിരിക്കുന്നതായികണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ എന്‍റെ കുഞ്ഞല്ല അതെന്നു മനസ്സിലായി.
1 രാജാക്കന്‍മാര്‍ 3:21
Testament
Book
പഴയ നിയമം
സുഭാഷിതങ്ങള്‍
അധ്യായങ്ങള്‍:
ആമുഖം
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
സുഭാഷിതങ്ങള്‍1
പുസ്തകത്തിന്‍റെ ഉദ്ദേശ്യം
1 ദാവീദിന്‍റെ മകനുംഇസ്രായേല്‍രാജാവുമായ സോളമന്‍റെ സുഭാഷിതങ്ങള്‍:
2 മനുഷ്യര്‍ ജ്ഞാനവുംപ്രബോധനവും ഗ്രഹിക്കാനും,
3 ഉള്‍ക്കാഴ്ച തരുന്ന വാക്കുകള്‍മനസ്സിലാക്കാനും, വിവേകപൂര്‍ണമായ പെരുമാറ്റം,ധര്‍മം, നീതി,ന്യായം എന്നിവ ശീലിക്കാനും,
4 സരളഹൃദയര്‍ക്കു വിവേകവും യുവജനങ്ങള്‍ക്ക് അറിവുംവിവേചനാശക്തിയും പ്രദാനം ചെയ്യാനും,
5 വിവേകി ശ്രദ്ധിച്ചുകേട്ട് അറിവ്വര്‍ധിപ്പിക്കാനും,
6 ധാരണാശക്തിയുള്ളവന്‍ പഴമൊഴി,അലങ്കാരപ്രയോഗം, ജ്ഞാനികളുടെസൂക്തങ്ങള്‍, അവരുടെ കടങ്കഥകള്‍എന്നിവ ഗ്രഹിക്കാന്‍ തക്ക കഴിവ്നേടാനുമത്രേ ഇവ.
7 ദൈവഭക്തിയാണ് അറിവിന്‍റെ ഉറവിടം; ഭോഷന്‍മാര്‍ ജ്ഞാനത്തെയുംപ്രബോധനത്തെയും പുച്ഛിക്കുന്നു. ദുഷ്ടസമ്പര്‍ക്കം വെടിയുക
8 മകനേ, നിന്‍റെ പിതാവിന്‍റെ പ്രബോധനം ചെവിക്കൊള്ളുക; മാതാവിന്‍റെ ഉപദേശം നിരസിക്കരുത്.
9 അവനിന്‍റെ ശിരസ്സിന്വിശിഷ്ട ഹാരവും കഴുത്തിനുപതക്കങ്ങളുമത്രേ.
10 മകനേ, പാപികളുടെ പ്രലോഭനത്തിനുവഴങ്ങരുത്.
11 അവര്‍ പറഞ്ഞേക്കാം; വരുക; പതിയിരുന്ന് കൊലചെയ്യാം; നിഷ്കളങ്കരെ ക്രൂരമായി കുരുക്കില്‍പ്പെടുത്താം.
12 അവരെ പാതാളമെന്നപോലെ നമുക്ക്ജീവനോടെ വിഴുങ്ങാം; അവര്‍ ഗര്‍ത്തത്തില്‍പതിക്കുന്നവരെപ്പോലെയാകും.
13 വിലയേറിയ വിഭവങ്ങള്‍ നമുക്കു ലഭിക്കും; കൊള്ളമുതല്‍കൊണ്ട് നമുക്കു വീടു നിറയ്ക്കാം.
14 ഞങ്ങളോടു പങ്കുചേരുക; നമുക്കൊരു പണസ്സഞ്ചിമാത്രം.
15 മകനേ, നീ അവരുടെ വഴിയേ പോകരുത്; അവരുടെ മാര്‍ഗത്തില്‍നിന്ന്ഒഴിഞ്ഞുമാറുക.
16 അവരുടെ പാദങ്ങള്‍ തിന്‍മയിലേക്കുപായുന്നു; ചോരചിന്താന്‍ അവര്‍ വെമ്പല്‍കൊള്ളുന്നു.
17 പക്ഷി കാണ്‍കെ അതിനുവലവയ്ക്കുന്നതു നിഷ്ഫലമാണല്ലോ;
18 ഇവര്‍ പതിയിരിക്കുന്നത് സ്വന്തംരക്തത്തിനുവേണ്ടിയാണ്; സ്വന്തം ജീവനുതന്നെ അവര്‍കെണിവയ്ക്കുന്നു.
19 അക്രമത്തിലൂടെ നേട്ടമുണ്ടാക്കുന്നവരുടെയെല്ലാം ഗതി ഇതാണ്;അത് അവരുടെതന്നെ ജീവനെ അപഹരിക്കുന്നു.
ജ്ഞാനത്തിന്‍റെ ആഹ്വാനം
20 ജ്ഞാനം തെരുവില്‍നിന്ന് ഉച്ചത്തില്‍വിളിച്ചറിയിക്കുന്നു; ചന്തസ്ഥലങ്ങളില്‍ അവള്‍ഉദ്ഘോഷിക്കുന്നു.
21 കോട്ടമുകളില്‍ നിന്നുകൊണ്ട് അവള്‍പ്രഖ്യാപിക്കുന്നു; നഗരകവാടങ്ങളില്‍നിന്ന് അവള്‍സംസാരിക്കുന്നു.
22 ഭോഷരേ, നിങ്ങള്‍ എത്രനാള്‍ഭോഷരായി കഴിയും? എത്രനാള്‍ പരിഹാസകര്‍ പരിഹാസത്തില്‍ ആഹ്ലാദിക്കുകയും, മൂഢര്‍ അറിവിനെ നിന്ദിക്കുകയും ചെയ്യും?
23 എന്‍റെ ശാസന ശ്രദ്ധിക്കുക; എന്‍റെ ചിന്തകള്‍ ഞാന്‍ നിങ്ങള്‍ക്കുപകര്‍ന്നുതരാം; എന്‍റെ വാക്കുകള്‍ ഞാന്‍ നിങ്ങള്‍ക്കുമനസ്സിലാക്കിത്തരാം.
24 ഞാന്‍ വിളിച്ചിട്ടും നിങ്ങള്‍ ശ്രദ്ധിക്കാന്‍വിസമ്മതിച്ചു; ഞാന്‍ കൈനീട്ടിയിട്ടും ആരും ഗൗനിച്ചില്ല.
25 നിങ്ങള്‍ എന്‍റെ ഉപദേശം അപ്പാടെഅവഗണിക്കുകയും എന്‍റെ ശാസന നിരാകരിക്കുകയും ചെയ്തു.
26 അതിനാല്‍, ഞാനും നിങ്ങളുടെ അനര്‍ഥത്തില്‍ നിങ്ങളെ പരിഹസിക്കും;
27 പരിഭ്രാന്തി നിങ്ങളെ പിടികൂടികൊടുങ്കാറ്റുപോലെ പ്രഹരിക്കുമ്പോള്‍, അത്യാഹിതം ചുഴലിക്കാറ്റുപോലെവന്നെത്തുമ്പോള്‍, ദുരിതവും വേദനയും നിങ്ങളെബാധിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ പരിഹസിക്കും.
28 അപ്പോള്‍ അവര്‍ എന്നെ വിളിക്കും;ഞാന്‍ വിളി കേള്‍ക്കുകയില്ല. ജാഗരൂകതയോടെ എന്നെ അന്വേഷിക്കും; കണ്ടെത്തുകയില്ല.
29 അവര്‍ അറിവിനെ വെറുത്ത്ദൈവഭക്തിയെ നിരാകരിച്ചു.
30 അവര്‍ എന്‍റെ ഉപദേശം അവഗണിക്കുകയും എന്‍റെ ശാസന പുച്ഛിക്കുകയും ചെയ്തു.
31 അതിനാല്‍, അവര്‍ സ്വന്തം പ്രവൃത്തിയുടെ ഫലം അനുഭവിക്കും; സ്വന്തം തന്ത്രങ്ങളില്‍ മടുപ്പു തോന്നുകയും ചെയ്യും.
32 എന്നെ വിട്ടകലുന്നതു മൂലം ശുദ്ധഗതിക്കാര്‍ മൃതിപ്പെടുന്നു; ഭോഷരുടെ അലംഭാവം തങ്ങളെത്തന്നെനശിപ്പിക്കും.
33 എന്നാല്‍, എന്‍റെ വാക്ക് ശ്രദ്ധിക്കുന്നവന്‍ സുരക്ഷിതനായിരിക്കും; അവന്‍ തിന്‍മയെ ഭയപ്പെടാതെ സ്വസ്ഥനായിരിക്കും.
Copyright 2008. P.O.C.
Designed and Maintained by
Jesus Youth