ഫിലിസ്ത്യരുടെ നേതാക്കന്‍മാര്‍ അവളുടെ അടുത്തുചെന്നു പറഞ്ഞു. സാംസനെ നീ വശീകരിക്കണം. അവന്‍റെ ശക്തി എവിടെ സ്ഥിതിചെയ്യുന്നുവെന്നും അവനെ എങ്ങനെ കീഴടക്കി ബന്ധിക്കാമെന്നും മനസ്സിലാക്കണം; ഞങ്ങള്‍ ഓരോരുത്തരും നിനക്ക്...
ന്യായാധിപന്‍മാര്‍ 16:5
Testament
Book
പഴയ നിയമം
ഏശയ്യാ
അധ്യായങ്ങള്‍:
ആമുഖം
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
ഏശയ്യാ20
ഈജിപ്തിന് അടയാളം
1 അസ്സീറിയാരാജാവായ സാര്‍ഗോന്‍റെ കല്‍പനയനുസരിച്ച് സൈന്യാധിപന്‍ വന്നുയുദ്ധം ചെയ്ത് അഷ്ദോദ് കീഴടക്കിയ വര്‍ഷം
2 കര്‍ത്താവ് ആമോസിന്‍റെ പുത്രനായ ഏശയ്യായോട് അരുളിച്ചെയ്തു: നിന്‍റെ അരയില്‍നിന്നു ചാക്കുവസ്ത്രവും നിന്‍റെ കാലില്‍നിന്നു ചെരിപ്പും അഴിച്ചുകളയുക. അവന്‍ അതനുസരിച്ച് നഗ്നനായും ചെരിപ്പിടാതെയും നടന്നു.
3 കര്‍ത്താവ് അരുളിച്ചെയ്തു: എന്‍റെ ദാസനായ ഏശയ്യാ ഈജിപ്തിനും എത്യോപ്യായ്ക്കും അടയാളവും മുന്നറിയിപ്പുമായി മൂന്നുവര്‍ഷം നഗ്നനും നിഷ്പാദുകനുമായി നടന്നതുപോലെ
4 അ സ്സീറിയാ രാജാവ് ഈജിപ്തുകാരെ അടിമകളും എത്യോപ്യാക്കാരെ പ്രവാസികളുമായി,യുവാക്കളെയും വൃദ്ധരെയും ഒന്നുപോലെ നഗ്നരും നിഷ്പാദുകരും പിന്‍ഭാഗം മറയ്ക്കാത്തവരുമായി, ഈജിപ്തിന്‍റെ അപമാനത്തിനുവേണ്ടി പിടിച്ചുകൊണ്ടുപോകും.
5 അപ്പോള്‍ അവരുടെ പ്രത്യാശയായ എത്യോപ്യായും അവരുടെ അഭിമാനമായ ഈജിപ്തും നിമിത്തം അവര്‍ വിസ്മയിക്കുകയും സംഭ്രാന്തരാവുകയും ചെയ്യും.
6 അന്നു തീരദേശവാസികള്‍ പറയും: അസ്സീറിയാരാജാവില്‍നിന്നു രക്ഷപെടാന്‍വേണ്ടി നാം പ്രതീക്ഷയോടെ ആരുടെ അടുത്തേക്ക് ഓടിച്ചെന്നോ അവര്‍ക്ക് ഇതാണു സംഭവിച്ചത്! പിന്നെ നാം എങ്ങനെ രക്ഷപെടും?
Copyright 2008. P.O.C.
Designed and Maintained by
Jesus Youth