Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്‍റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്‍റെ ശക്തിയത്രേ.
1 കോറിന്തോസ് 1:18

പഴയ നിയമം

   

എസ്തേര്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21     
   

എസ്തേര്‍5

എസ്തേര്‍ രാജസന്നിധിയില്‍

1 മൂന്നാം ദിവസം എസ്തേര്‍ രാജകീയ വസ്ത്രങ്ങളണിഞ്ഞ് കൊട്ടാരത്തിന്‍റെ അകത്തെ അങ്കണത്തില്‍ രാജമന്ദിരത്തിനു മുന്‍പില്‍ ചെന്നുനിന്നു. രാജാവു കൊട്ടാരത്തില്‍ വാതിലിനു നേരേ സിംഹാസനത്തില്‍ ഇരിക്കുകയായിരുന്നു.2 എസ്തേര്‍രാജ്ഞി അങ്കണത്തില്‍ നില്‍ക്കുന്നതു രാജാവു കണ്ടു; അവന്‍ അവളില്‍ പ്രസാദിച്ചു. തന്‍റെ കൈയിലിരുന്ന സ്വര്‍ണച്ചെങ്കോല്‍ അവന്‍ അവളുടെ നേരേ നീട്ടി. എസ്തേര്‍ അടുത്തു ചെന്നു ചെങ്കോലിന്‍റെ അഗ്രം തൊട്ടു.