1 മോശ ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരോടു ചേര്‍ന്ന് ജനത്തോട് ഇപ്രകാരം കല്‍പിച്ചു: ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന സകല കല്‍പനകളും പാലിക്കുവിന്‍.2 ജോര്‍ദാന്‍ കടന്ന് നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു തരുന്ന ദേശത്തു പ്രവേശിക്കുന്ന ദിവസം നിങ്ങള്‍ വലിയ ശിലകള്‍ സ്ഥാപിച്ച് അവയ്ക്കു കുമ്മായം പൂശണം.3 നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു തന്‍റെ വാഗ്ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന തേനും പാലും ഒഴുകുന്ന ആ ദേശത്ത് എത്തുമ്പോള്‍ ഈ നിയമത്തിലെ ഓരോ വാക്കും നിങ്ങള്‍ അവയില്‍ എഴുതണം.4 നിങ്ങള്‍ ജോര്‍ദാന്‍ കടന്നു കഴിയുമ്പോള്‍ ഇന്നു ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നതനുസരിച്ച് ഈ കല്ലുകള്‍ ഏബാല്‍ പര്‍വതത്തില്‍ നാട്ടി അവയ്ക്കു കുമ്മായം പൂശണം.5 അവിടെ നിങ്ങളുടെ ദൈവമായ കര്‍ത്താവിന് കല്ലുകൊണ്ടു ബലിപീഠം പണിയണം. അതിന്‍മേല്‍ ഇരുമ്പായുധം സ്പര്‍ശിക്കരുത്.6 വെട്ടിമുറിക്കുകയോ ചെത്തി മിനുക്കുകയോ ചെയ്യാത്ത മുഴുവന്‍ കല്ലുകള്‍ കൊണ്ടാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിപീഠം പണിയേണ്ടത്. അതിന്‍മേലായിരിക്കണം നിന്‍റെ ദൈവമായ കര്‍ത്താവിനു ദഹനബലികള്‍ അര്‍പ്പിക്കുന്നത്.7 സമാധാനബലികളും അര്‍പ്പിക്കണം. അത് അവിടെവച്ചു ഭക്ഷിച്ച് നിങ്ങളുടെദൈവമായ കര്‍ത്താവിന്‍റെ സന്നിധിയില്‍ സന്തോഷിച്ചുകൊള്ളുവിന്‍.8 ആ ശിലകളില്‍ ഈ നിയമത്തിലെ ഓരോ വാക്കും വ്യക്തമായി എഴുതണം.9 മോശ ലേവ്യപുരോഹിതന്‍മാരോടു ചേര്‍ന്ന് ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: ഇസ്രായേലേ, ശ്രദ്ധിച്ചു കേള്‍ക്കുക. ഇന്നു നീ നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ ജനമായിത്തീര്‍ന്നിരിക്കുന്നു.10 ആ കയാല്‍ നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ വാക്കു കേള്‍ക്കുകയും ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന അവിടുത്തെ കല്‍പന കളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുക.