14 എലീഷാ രോഗഗ്രസ്തനായി, മരണ ത്തോടടുത്തു. ഇസ്രായേല്‍രാജാവായയഹോവാഷ് അവന്‍റെ അടുത്തുവന്ന് കരഞ്ഞുകൊണ്ടു പറഞ്ഞു: പിതാവേ, എന്‍റെ പിതാവേ, ഇസ്രായേലിന്‍റെ രഥങ്ങളും സാരഥികളും!15 എലീഷാ പറഞ്ഞു: അമ്പും വില്ലും എടുക്കുക. അവന്‍ എടുത്തു.16 എലീഷാ തുടര്‍ന്നു: വില്ലു കുലയ്ക്കുക. അവന്‍ വില്ലു കുലച്ചു. രാജാവിന്‍റെ കൈകളിന്‍മേല്‍ കൈകള്‍ വച്ചുകൊണ്ട് എലീഷാ പറഞ്ഞു:17 കിഴക്കോട്ടുള്ള കിളിവാതില്‍ തുറക്കുക. അവന്‍ തുറന്നു. എലീഷാ പറഞ്ഞു: എയ്യുക. അവന്‍ എയ്തു. അപ്പോള്‍ എലീഷാ പറഞ്ഞു: കര്‍ത്താവിന്‍റെ വിജയാസ്ത്രം! സിറിയായ്ക്കെതിരായുള്ള വിജയാസ്ത്രം! അഫേക്കില്‍വച്ചു സിറിയയുമായിയുദ്ധം ചെയ്ത് നീ അവരെ നശിപ്പിക്കും.18 അവന്‍ തുടര്‍ന്നു: അമ്പുകളെടുക്കുക. അവന്‍ എടുത്തു. അവന്‍ രാജാവിനോടു പറഞ്ഞു: അമ്പുകള്‍ നിലത്ത് അടിക്കുക. അവന്‍ മൂന്നു പ്രാവശ്യം അടിച്ചുനിര്‍ത്തി.19 ദൈവപുരുഷന്‍ കുപിതനായി പറഞ്ഞു: നീ അഞ്ചോ ആറോ പ്രാവശ്യം അടിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ സിറിയായെ നീ നിശ്ശേഷം നശിപ്പിക്കുമായിരുന്നു. ഇനി മൂന്നു പ്രാവശ്യമേ നീ സിറിയായെ തോല്‍പിക്കുകയുള്ളു.20 എലീഷാ മരിച്ചു. അവര്‍ അവനെ സംസ്കരിച്ചു. വസന്തകാലത്ത് മൊവാബ്യര്‍ കൂട്ടമായി വന്നു ദേശം ആക്രമിച്ചു.21 ഒരുവനെ സംസ്കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അക്രമിസംഘത്തെ കണ്ട് അവര്‍ ജഡം എലീഷായുടെ കല്ലറയിലേക്ക് എറിഞ്ഞു. എലീഷായുടെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍ പ്രാപിച്ച് എഴുന്നേറ്റുനിന്നു.22 യഹോവാഹാസിന്‍റെ കാലം മുഴുവന്‍ സിറിയാ രാജാവായ ഹസായേല്‍ ഇസ്രായേലിനെ പീഡിപ്പിച്ചു.23 അബ്രാഹത്തിനോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടിയനുസരിച്ച് കര്‍ത്താവ് ഇസ്രായേലിനെ കരുണയോടെ കടാക്ഷിച്ചു. അവരെ നശിപ്പിച്ചില്ല. അവിടുത്തെ മുമ്പില്‍നിന്ന് അവരെ ഇന്നോളം തള്ളിക്കളഞ്ഞിട്ടുമില്ല.24 സിറിയാരാജാവായ ഹസായേല്‍ മരിച്ചപ്പോള്‍, പുത്രന്‍ ബന്‍ഹദാദ് രാജാവായി.25 തന്‍റെ പിതാവില്‍നിന്ന് ഹസായേലിന്‍റെ പുത്രനായ ബന്‍ഹദാദ്യുദ്ധത്തില്‍ പിടിച്ചെടുത്തനഗരങ്ങള്‍യഹോവാഹാസിന്‍റെ മകന്‍ യഹോവാഷ് വീണ്ടെടുത്തു.യഹോവാഷ് മൂന്നു പ്രാവശ്യം ബന്‍ഹദാദിനെ തോല്‍പിച്ച് ഇസ്രായേല്‍ നഗരങ്ങള്‍ വീണ്ടെടുത്തു.
Copyright 2008. P.O.C.Designed and Maintained by Jesus Youth