Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ആകയാല്‍, നിങ്ങള്‍ എപ്രകാരമാണു കേള്‍ക്കുന്നതെന്ന് സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, ഉള്ളവനു പിന്നെയും നല്‍കപ്പെടും; ഇല്ലാത്തവനില്‍നിന്ന് ഉണ്ടെന്ന് അവന്‍ വിചാരിക്കുന്നതുകൂടെയും എടുക്കപ്പെടും.
ലൂക്കാ 8:18

പഴയ നിയമം

   

1 ദിനവൃത്താന്തം

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29     
   

1 ദിനവൃത്താന്തം3

ദാവീദിന്‍റെ സന്തതികള്‍

1 ഹെബ്രോണില്‍വച്ചു ദാവീദിനു ജനിച്ച പുത്രന്‍മാര്‍: ആദ്യജാതന്‍ അമ്നോന്‍, ജസ്രേല്‍ക്കാരി അഹിനോവാമില്‍ ജനിച്ചു; രണ്ടാമന്‍ ദാനിയേല്‍, കാര്‍മല്‍ക്കാരി അബിഗായിലില്‍ ജനിച്ചു;2 മൂന്നാമന്‍ അബ്സലോം, ഗഷൂര്‍രാജാവായ തല്‍മായിയുടെ മകള്‍ മാഖായില്‍ ജനിച്ചു; നാലാമന്‍ അദോനിയാ, ഹഗ്ഗീത്തില്‍ ജനിച്ചു;3 അഞ്ചാമന്‍ ഷഫാത്തിയാ, അബിത്താലില്‍ ജനിച്ചു. ഭാര്യ എഗ് ലായില്‍ ആറാമന്‍ ഇത്രയാം ജനിച്ചു.4 ഹെബ്രോണിലെ ഏഴരവര്‍ഷത്തെ ഭരണത്തിനിടയില്‍ ദാവീദിന് ഈ ആറു പുത്രന്‍മാര്‍ ജനിച്ചു. അവന്‍ ജറുസലെമില്‍ മുപ്പത്തിമൂന്നു വര്‍ഷം ഭരിച്ചു.5 അവിടെവച്ച് അവനു ജനിച്ച പുത്രന്‍മാര്‍: ഷിമെയാ, ഷോബാബ്, നാഥാന്‍, സോളമന്‍ എന്നീ നാലുപേര്‍. അമ്മിയേലിന്‍റെ മകളായ ബത്ഷൂവാ ആണ് അവരുടെ അമ്മ.6 ഇബ്ഹാര്‍, എലിഷാമ, എലിഫെലെത്,7 നോഗാ, നേഫഗ്,യാഫിയാ,8 എലിഷാമാ, എലിയാദാ, എലിഫേലത് ഇങ്ങനെ ഒന്‍പതുപേര്‍.9 ഉപനാരികളില്‍ ജനിച്ചവരെക്കൂടാതെ ദാവീദിനുണ്ടായ പുത്രന്‍മാരാണിവര്‍. അവര്‍ക്കു താമാര്‍ എന്നൊരു സഹോദരിയുണ്ടായിരുന്നു.10 സോളമന്‍റെ സന്തതികള്‍ തലമുറക്രമത്തില്‍: റഹോബോവാം, അബിയാ, ആസാ,യഹോഷാഫാത്,11 യോറാം, അഹസിയാ, യോവാഷ്,12 അമസിയാ, അസറിയാ, യോഥാം,13 ആഹാസ്, ഹെസെഖിയാ, മനാസ്സെ,14 ആമോണ്‍, ജോസിയാ.15 ജോസിയായുടെ പുത്രന്‍മാര്‍: ആദ്യജാതന്‍ യോഹ നാന്‍, രണ്ടാമന്‍യഹോയാക്കിം, മൂന്നാമന്‍ സെദെക്കിയാ, നാലാമന്‍ ഷല്ലൂം.16 യഹോയാക്കിമിന്‍റെ മകന്‍ യക്കോണിയാ. അവന്‍റെ മകന്‍ സെദെക്കിയാ.17 വിപ്രവാസിയായയക്കോണിയായുടെ പുത്രന്‍മാര്‍: ഷെലാത്തിയേല്‍,18 മല്‍ക്കീരാം, പെദായാ, സെനാസ്സര്‍,യക്കാമിയാ, ഹോഷാമ, നെദബിയാ.19 പെദായായുടെ പുത്രന്‍മാര്‍: സെറുബാബേല്‍, ഷിമെയി. മെഷുല്ലാം, ഹനാനിയാ എന്നിവര്‍ സെറുബാബേലിന്‍റെ പുത്രന്‍മാരാണ്. ഷെലോമിത് അവരുടെ സഹോദരി.20 ഹഷൂബാ, ഓഹെല്‍, ബറെഖിയാ, ഹസാദിയാ,യഷബാഹെസെദ് എന്നീ അഞ്ചു പുത്രന്‍മാര്‍കൂടി അവനുണ്ടായി.21 ഹനനിയായുടെ പുത്രന്‍മാര്‍: പെലത്തിയാ, ഏശയ്യാ. ഏശയ്യായുടെ പുത്രന്‍ റഫായ, റഫായായുടെ പുത്രന്‍ അര്‍നാന്‍, അര്‍നാന്‍റെ പുത്രന്‍ ഒബാദിയാ, ഒബാദിയായുടെ പുത്രന്‍ ഷെക്കാനിയാ.22 ഷെക്കാനിയായുടെ പുത്രന്‍ ഷെമായാ, ഷെമായായുടെ പുത്രന്‍മാര്‍: ഹത്തൂഷ്, ഇഗാല്‍, ബറിയാ, നെയാറിയാ, ഷാഫാത്ത്. ഷെക്കാനിയായ്ക്ക് ആകെ ആറുപേര്‍.23 നെയാറിയായുടെ പുത്രന്‍മാര്‍: എലിയോവേനായ്, ഹിസ്ക്കിയാ, അസ്രിക്കാം ഇങ്ങനെ മൂന്നുപേര്‍.24 എലിയോവേനായുടെ പുത്രന്‍മാര്‍: ഹോദാവിയാ, എലിയാഷീബ്, പെലായാ, അക്കൂബ്, യോഹനാന്‍, ദലായാ, അനാനി ഇങ്ങനെ ഏഴുപേര്‍.