അന്നു മോശ ശപഥം ചെയ്തു പറഞ്ഞു: നീ കാലുകുത്തിയ സ്ഥലം എന്നേക്കും നിനക്കും നിന്‍റെ സന്തതികള്‍ക്കും അവകാശമായിരിക്കും. എന്തെന്നാല്‍, എന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണമായും നീ പിന്‍ചെന്നിരിക്കുന്നു.
ജോഷ്വ 14:9
Testament
Book
പഴയ നിയമം
1 ദിനവൃത്താന്തം
അധ്യായങ്ങള്‍:
ആമുഖം
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
1 ദിനവൃത്താന്തം25
ഗായക ഗണങ്ങള്‍
1 ദാവീദും ദേവാലയശുശ്രൂഷകരില്‍ പ്രമുഖരും കൂടെ ആസാഫ്, ഹേമാന്‍,യദുഥൂന്‍ എന്നിവരുടെ പുത്രന്‍മാരില്‍ ചിലരെ ശുശ്രൂഷയ്ക്കു നിയോഗിച്ചു. ഇവര്‍ കിന്നരം, വീണ, കൈത്താളം എന്നിവയുടെ അകമ്പടിയോടെ പ്രവചനം നടത്തേണ്ടിയിരുന്നു. ഇങ്ങനെ നിയുക്തരായവരും അവരുടെ കര്‍ത്തവ്യങ്ങളും:
2 ആസാഫിന്‍റെ പുത്രന്‍മാരില്‍ സക്കൂര്‍, ജോസഫ്, നെഥാനിയ, അഷാറെലാ പിതാവായ ആസാഫിന്‍റെ കീഴില്‍ രാജനിര്‍ദേശമനുസരിച്ച് ഇവര്‍ പ്രവചനം നടത്തി.
3 ഗദാലിയാ, സേരി,യഷായാ, ഷിമെയി, ഹഷാബിയാ, മത്തീത്തിയാ എന്നീ ആറുപേര്‍ തങ്ങളുടെ പിതാവായയദുഥൂനിന്‍റെ കീഴില്‍ കിന്നരം വായിച്ച് കര്‍ത്താവിനു കൃതജ്ഞ തയും സ്തുതിയും അര്‍പ്പിച്ചു പ്രവചിച്ചു.
4 ഹേമാന്‍റെ പുത്രന്‍മാര്‍: ബുക്കിയാ, മഥാനിയാ, ഉസിയേല്‍, ഷെബുവേല്‍,യറിമോത്, ഹനാനിയാ, ഹാനാനി, എലിയാത്ത, ഗിദാല്‍ തി, റൊമാന്തിയേസര്‍, യോഷ്ബകാഷ, മല്ലോത്തി, ഹോത്തിര്‍, മഹസിയോത്
5 ഇവരെല്ലാം രാജാവിന്‍റെ ദീര്‍ഘദര്‍ശിയായ ഹേമാന്‍റെ പുത്രന്‍മാരാണ്. ഹേമാനെ ഉന്നതനാക്കുന്നതിന് തന്‍റെ വാഗ്ദാനമനുസരിച്ച് ദൈവം പതിന്നാലു പുത്രന്‍മാരെയും മൂന്നു പുത്രിമാരെയും അവനു നല്‍കി.
6 ഇവര്‍ കര്‍ത്താവിന്‍റെ ആലയത്തില്‍ തങ്ങളുടെ പിതാവിന്‍റെ കീഴില്‍ വീണയും കിന്നരവും കൈത്താളവും ഉപയോഗിച്ചു ശുശ്രൂഷ നടത്തി. ആസാഫ്,യദുഥൂന്‍, ഹേമാന്‍ എന്നിവര്‍ രാജാവില്‍നിന്നു നേരിട്ടു കല്‍പന സ്വീകരിച്ചു.
7 ഇവരും ചാര്‍ച്ചക്കാരും വിദഗ്ധ ഗായകന്‍മാരാണ്. കര്‍ത്താവിനു ഗാനമാലപിക്കാന്‍ പരിശീലനം നേടിയ ഇവരുടെ എണ്ണം ഇരുനൂറ്റിയെണ്‍പത്തെട്ട്.
8 വലുപ്പച്ചെറുപ്പമോ ഗുരുശിഷ്യ വ്യത്യാസമോ പരിഗണിക്കാതെ അവര്‍ നറുക്കിട്ടു. തങ്ങളുടെ തവണ നിശ്ചയിച്ചു.
9 ആദ്യത്തെനറുക്ക് ആസാഫ് കുടുംബത്തില്‍പ്പെട്ടവനായ ജോസഫിനു വീണു. രണ്ടാമത്തേത് ഗദാലിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
10 മൂന്നാമത്തേത് സക്കൂറിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
11 നാലാമത്തേത് ഇസ്രിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
12 അഞ്ചാമത്തേത് നെഥാനിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
13 ആറാമത്തേത് ബുക്കിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
14 ഏഴാമത്തേത്യഷാറെലായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
15 എട്ടാമത്തേത്യഷായായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
16 ഒന്‍പ താമത്തേത് മത്താനിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
17 പത്താമത്തേത് ഷിമെയിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
18 പതിനൊന്നാമത് അസറേലിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
19 പന്ത്രണ്ടാമത് ഹഷാബിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
20 പതിമ്മൂന്നാമത് ഷബയേലിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
21 പതിന്നാലാമത്തേത് മത്തീത്തിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
22 പതിനഞ്ചാമത് എറേമോത്തിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
23 പതിനാറാമത്തേത് ഹനനിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
24 പതിനേഴാമത്; യോഷ്ബകാഷയ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
25 പതിനെട്ടാമത് ഹനാനിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
26 പത്തൊന്‍പതാമത്തേത് മല്ലോത്തിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
27 ഇരുപതാമത്തേത് എലിയാഥായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
28 ഇരുപത്തിയൊന്നാമത്തേത് ഹോത്തിറിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
29 ഇരുപത്തിരണ്ടാമത്തേത് ഗിദാല്‍തിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
30 ഇരുപത്തിമൂന്നാമത്തേത് മഹസിയോത്തിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
31 ഇരുപത്തിനാലാമത്തേത് റൊമാന്തിയേ സറിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Copyright 2008. P.O.C.
Designed and Maintained by
Jesus Youth