അവന്‍റെ ആയിരത്തിയെഴുനൂറു കുതിരക്കാരെയും കാലാള്‍പ്പടയില്‍ ഇരുപതിനായിരംപേരെയും ദാവീദ് പിടിച്ചെടുത്തു.
2 സാമുവല്‍ 8:4
ദാവീദ്യൂഫ്രട്ടീസ് നദീതീരത്ത് തന്‍റെ അതിര്‍ത്തി വീണ്ടെടുക്കാന്‍ പോകവേ, റഹോബിന്‍റെ മകനും സോബാരാജാവുമായ ഹദദേസറിനെയും തോല്‍പിച്ചു.
2 സാമുവല്‍ 8:3
അവന്‍ മൊവാബ്യരെയും തോല്‍പിച്ചു. അവരെ നിലത്തു കിടത്തി ചരടുകൊണ്ട് അളന്നു മൂന്നില്‍രണ്ടു ഭാഗത്തെ കൊന്നു; ഒരു ഭാഗത്തെ വെറുതെ വിട്ടു. അങ്ങനെ മൊവാബ്യര്‍ അവനു കീഴടങ്ങി കപ്പം കൊടുത്തു.
2 സാമുവല്‍ 8:2
കുറച്ചു നാളുകള്‍ക്കുശേഷം ദാവീദ് ഫിലിസ്ത്യരെ ആക്രമിച്ചുകീഴ്പെടുത്തി. മെഥെഗമ്മാ അവരില്‍നിന്നു പിടിച്ചെടുത്തു.
2 സാമുവല്‍ 8:1
അടിയന്‍റെ കുടുംബം അങ്ങയുടെ മുന്‍പില്‍നിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാന്‍ തിരുവുള്ളമാകണമേ! ദൈവമായ കര്‍ത്താവേ, അങ്ങു വാഗ്ദാനംചെയ്തിരിക്കുന്നു; അവിടുത്തെ അനുഗ്രഹത്താല്‍ അടിയന്‍റെ കുടുംബം എന്നേക്കും...
2 സാമുവല്‍ 7:29
ദൈവമായ കര്‍ത്താവേ, അങ്ങുതന്നെ ദൈവം; അങ്ങയുടെ വചനം സത്യം; ഈ നല്ലകാര്യം അടിയനോട് അങ്ങു വാഗ്ദാനം ചെയ്തിരിക്കുന്നുവല്ലോ.
2 സാമുവല്‍ 7:28
സര്‍വശക്തനായ കര്‍ത്താവേ, ഇസ്രായേലിന്‍റെ ദൈവമേ, ഞാന്‍ നിന്‍റെ വംശം ഉറപ്പിക്കും എന്നു പറഞ്ഞ് അങ്ങയുടെ ദാസന് ഇതു വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. അതുകൊണ്ട്, അങ്ങയോട് ഇങ്ങനെ പ്രാര്‍ഥിക്കാന്‍ ഈ ദാസന്‍ ധൈര്യപ്പെട്ടിരിക്കുന്നു.
2 സാമുവല്‍ 7:27