ആര്‍ക്കും ജീവഹാനി സംഭവിക്കാതെ എല്ലാവരും സുരക്ഷിതരായി മടങ്ങിയെത്തി. അതിനാല്‍, സന്തോഷത്തോടും ആഹ്ലാദത്തോടുംകൂടി അവര്‍ സീയോന്‍മലയിലേക്കു പോയി ദഹനബലികളര്‍പ്പിച്ചു.
1 മക്കബായര്‍ 5:54
യൂദാദേശത്ത് എത്തുന്നതുവരെയാത്രയിലുടനീളം യൂദാസ് ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിറകിലായിപ്പോകുന്നവരെ ഒരുമിച്ചുകൂട്ടുകയും ചെയ്തുകൊണ്ടിരുന്നു.
1 മക്കബായര്‍ 5:53
അനന്തരം, അവര്‍ ജോര്‍ദാന്‍ കടന്ന് ബെത്ഷാനിന് എതിരേയുള്ള വിസ്തൃതമായ സമതലത്തിലെത്തി.
1 മക്കബായര്‍ 5:52